നരെയ്ന്‍ഗര്‍ഹ്: കോണ്‍ഗ്രസിനും പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലാല്‍ ഖട്ടര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ഭാരത്  മാതാ കീ ജയ് എന്ന് വിളിക്കുന്നവരും കോണ്‍ഗ്രസ് സോണിയ ഗാന്ധി കീ ജയ് എന്ന് പറയുന്നവരുമാണെന്നാണ് ഖട്ടര്‍ ആരോപിക്കുന്നത്. 


ഇവര്‍ തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 


ഹരിയാനയില്‍ നരെയ്ന്‍ഗര്‍ഹ് മണ്ഡലത്തിളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലാണ് ഖട്ടറിന്‍റെ പ്രസ്താവന. 


ഭാരത് മാതാ കീ ജയ് എന്നതിന് പകരം സുഖ്ഭീര്‍, സോണിയ, ഭൂപീന്ദര്‍ ഹൂഡ കീ ജയ് എന്ന് വിളിക്കണമെന്ന് ജനങ്ങളോട് പറയുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 


കോണ്‍ഗ്രസിന്‍റെ ഗുരുഗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുഖ്ഭീര്‍ ഖട്ടാരിയയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് ലാല്‍ ഖട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. 


എന്നാല്‍, ഈ വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 


സോണിയ ഗാന്ധിയെ ദേഷ്യം പിടിപ്പിക്കാതിരിക്കാന്‍ വീഡിയോ വ്യാജമാണെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുമെന്നും ഖട്ടര്‍ പറഞ്ഞു. 


വീഡിയോ സത്യമാണെന്ന് പറഞ്ഞാല്‍ ജനങ്ങളാണ് കുപിതരാകുമെന്നും നെഹ്റു-ഗാന്ധി കുടുംബത്തിന് ഉപരിയായി കോണ്‍ഗ്രസിന് ഒന്നുമില്ലെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.