Manish Sisodia Arrested : മദ്യനയ അഴിമതി കേസ്: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു
Delhi Liquor Policy Scam Manish Sisodia Arrest : കേന്ദ്ര ഏജൻസിയായ സിബിഐയാണ് ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്
ന്യൂ ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ അഴിമതി കേസിലാണ് ഡിൽഹി ആം ആദ്മി പാർട്ടി സർക്കാരിലെ രണ്ടാമനെ കേന്ദ്ര അന്വേഷൻ ഏജൻസി അറസ്റ്റ് ചെയ്യുന്നത്. കേസിൽ മനീഷ് സിസോദിയെ ചോദ്യം ചെയ്യാൻ ഇന്ന് സിബിഐ വിളിപ്പിച്ചിരുന്നു. രാവിലെ എഎപി പാർട്ടി നേതാക്കൾക്കൊപ്പം രാജ്ഘട്ട് സന്ദർശിച്ചതിന് ശേഷമാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് പോയത്. അന്വേഷണത്തോടെ നൂറ് ശതമാനം സഹകരിക്കുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.
അതേസമയം സിബിഐ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. കൂടുതൽ പോലീസ് സേനയെ നഗരത്തിൽ വ്യാപിച്ചു. മുഴുവൻ റോഡുകളും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. സിബിഐ ആസ്ഥാനത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കടുത്ത നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...