Rahul Gandhi: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി
Rahul Gandhi Disqualification News: അപകീർത്തികരമായ പരാമർശ കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങവയാണ് പുതിയ ഉത്തരവ്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റിൻറെയാണ് ഉത്തരവ്. ഇതോടെ ഇനി എംപി സ്ഥാനത്ത് ഇനി രാഹുലിന് തുടരാൻ കഴിയില്ല. അപകീർത്തികരമായ പരാമർശ കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങവയാണ് പുതിയ ഉത്തരവ്. ഇന്നലെ മുതലാണ് അയോഗ്യത പ്രാബല്യത്തിൽ കൊണ്ട് വന്നത്. മോദി പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിൽ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാന നഷ്ടക്കേസ് നൽകുകയായിരുന്നു.
തുടർന്ന് കേസിൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു റാലിയിൽ, "എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.
ലോക്സഭാ സെക്രട്ടേറിയേറ്റിൻറെ ഉത്തരവിൻറെ കോപ്പിഎങ്ങനെ ഇവർക്കെല്ലാം മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായി? രാഹുല്‍ ഗാന്ധിയുടെ ഈ പരാമർശത്തിന്‍റെ പേരിലാണ് കോടതി ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...