PFI Member Arrested : UP യിൽ പിടിയിലായ Popular Front of India പ്രവർത്തകരെ Lucknow കോടതി റിമാൻഡ് ചെയ്തു
ഏഴ് ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് UP Special Task Force കേരളത്തിൽ നിന്നുള്ള ഈ രണ്ട് PFI പ്രവർത്തകരെ പിടികൂടുന്നത്.
Lucknow : UP പൊലീസിന്റെ പിടിയിലായ മലയാളികളായ Popular Front of India പ്രവർത്തകരെ Lucknow കോടതി റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന പരമ്പരകൾക്കായി ആസൂത്രണം ചെയ്തിരുന്നു എന്നാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് UP Special Task Force കേരളത്തിൽ നിന്നുള്ള ഈ രണ്ട് PFI പ്രവർത്തകരെ പിടികൂടുന്നത്. കൂടുതൽ വിവരങ്ങൾ തേടുന്നതിനായി അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കനാണ് യുപി പൊലീസിന്റെ തീരുമാനം
പിടിയിലായ മലയാളികൾ രണ്ട് പേരും പോപ്പുലർ ഫ്രണ്ടിന്റെ (Popular Front) സജീവ പ്രവർത്തകരാണ്. ഇതിൽ അൻസാദ് പത്തനംതിട്ട പന്തളം സ്വദേശിയാണ്. ഫിറോസ് ഖാൻ കോഴിക്കോട് സ്വദേശിയാണ്. അൻസാദിനെ കാൺമാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്. പ്രതികളിൽ നിന്നും സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുപയോഗിക്കുന്ന ബാറ്ററി,വയർ,. 32 പിസ്റ്റൾ, നിറച്ച ഏഴ് കാർട്രിജുകൾ, നാല് എ.ടി.എം കാർഡുകൾ,പെൻഡ്രൈവുകൾ എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വസന്ത പഞ്ചമിയോടനുബന്ധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് സ്ഫോടന പരമ്പര പദ്ധതിയിട്ടിരുന്നത്. ഫെബ്രുവരി 11നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് യുപി പോലീസിന് (UP Police) ലഭിക്കുന്നത് ഉടൻ തന്നെ എല്ലാ വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ കണ്ടെത്തി പരിശീലിപ്പിക്കാൻ കൂടിയ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് ബ്യൂറോ തുടങ്ങി വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഏകോപിപ്പിച്ച് അന്വേഷണം നടത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.
ALSO READ: CAA കലാപം: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് സമൻസ്
അതേസമയം യുപി പൊലീസ് പ്രതികാരം വീട്ടുകയാണെന്ന് കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ. CAA, NRC ക്കെതിരെ പ്രതിഷേധിച്ചവരെ യുപി പൊലീസ് കൊലപ്പെടുത്തിയെന്നാരോപിച്ച് പിഎഫ്ഐ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയാണ് യുപി പൊലീസ് ഇപ്പോൾ നടത്തുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസ്സറുദ്ദീൻ എളമരം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...