Bank Strike: രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, ഈ 4 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് ബാങ്കുകൾ എല്ലാം അടച്ചിടുക.
ബാങ്ക് സംബന്ധമായ എന്തെങ്കിലും ജോലികൾ പൂർത്തിയാക്കാനുണ്ടോ? ഉണ്ടെങ്കിൽ അത് എത്രയും വേഗം ചെയ്ത് തീർക്കണം. കാരണം മാർച്ച് അവസാന വാരം തുടർച്ചയായി നാല് ദിവസം രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് ബാങ്കുകൾ എല്ലാം അടച്ചിടുക. മാർച്ച് 28, 29 തിയതികളിലാണ് പണിമുടക്ക്. അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും (ശനി,ഞായർ) ബാങ്കുകൾ അടഞ്ഞ് കിടക്കും.
വിവിധ എംപ്ലോയീസ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഐബിഒഎ) എന്നിവ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നതിന് നോട്ടീസ് നൽകി.
എസ്ബിഐ തുറന്ന് പ്രവർത്തിക്കും
പണിമുടക്ക് ദിവസങ്ങളിൽ എസ്ബിഐ തുറന്നു പ്രവർത്തിക്കും. എസ്ബിഐ ശാഖകളുടെയും ഓഫീസുകളുടെയും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പണിമുടക്ക് ബാങ്ക് പ്രവർത്തനങ്ങളെ ഒരു പരിധിവരെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് എസ്ബിഐ അറിയിച്ചു. സാധാരണക്കാർക്ക് സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നമുണ്ടാക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു.
അതേസമയം ഏപ്രിലിൽ 15 ദിവസം രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിടും. ഗുഡി പദ്‌വ, അംബേദ്കർ ജയന്തി, ബൈശാഖി തുടങ്ങിയ അവധികളാണ് ഇതിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA