SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
SBI KYC Updation: കൊറോണ പകർച്ചവ്യാധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ lockdown, നൈറ്റ് കർഫ്യൂ എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് KYC അപ്‌ഡേറ്റ് (KYC Update) ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ട്.
SBI KYC Updation: കൊറോണ പകർച്ചവ്യാധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ lockdown, നൈറ്റ് കർഫ്യൂ എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് KYC അപ്‌ഡേറ്റ് (KYC Update) ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ട്. ഈ വാർത്ത കെവൈസി അപ്‌ഡേറ്റുകളുടെ അഭാവം മൂലം തങ്ങളുടെ പണികൾ മുടങ്ങിക്കിടക്കുന്ന എസ്‌ബിഐ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
SBI കെവൈസി അപ്‌ഡേറ്റ് എളുപ്പമാക്കുന്നു
കെവൈസി അപ്‌ഡേറ്റ് (KYC Update) ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് ഇ-മെയിൽ അല്ലെങ്കിൽ പോസ്റ്റ് വഴി രേഖകൾ അയക്കാമെന്ന് എസ്‌ബിഐ അറിയിച്ചു. അതായത് പേപ്പറുകളുമായി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല. തങ്ങളുടെ 17 പ്രാദേശിക ഹെഡ് ഓഫീസുകളിലെയും ചീഫ് ജനറൽ മാനേജർമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് KYC അപ്‌ഡേറ്റ് ഇ-മെയിൽ അല്ലെങ്കിൽ പോസ്റ്റ് വഴി സ്വീകരിക്കുമെന്ന് എസ്‌ബിഐ നിർദ്ദേശിച്ചത്. ഇതിനായി ഉപഭോക്താക്കളോട് ബ്രാഞ്ചിലേക്ക് വരാൻ ആവശ്യപ്പെടരുതെന്നും നിർദ്ദേശത്തിലുണ്ട്.
KYC അപ്‌ഡേറ്റ് ആവശ്യമാണ്
എസ്‌ബിഐയുടെ (SBI) ഈ സംരംഭം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകും. എസ്‌ബിഐക്ക് ശേഷം മറ്റ് ബാങ്കുകളും ഉപയോക്താക്കൾക്ക് ഈ സൗകര്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന അപകടസാധ്യതയുള്ള ഉപയോക്താക്കൾക്ക് രണ്ട് വർഷത്തിലൊരിക്കലെങ്കിലും കെവൈസി അപ്‌ഡേറ്റ് ചെയ്യണം. അതേസമയം, ഇടത്തരം റിസ്ക് ഉപഭോക്താക്കൾക്ക് വർഷത്തിലൊരിക്കലും കുറഞ്ഞ റിസ്ക് ഉപഭോക്താക്കൾക്ക് 10 വർഷത്തിലൊരിക്കലും KYC അപ്‌ഡേറ്റ് ചെയ്യണം. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത്, തപാൽ വഴി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കെവൈസി അപ്‌ഡേറ്റിന്റെ പ്രവർത്തനം നടത്താൻ ശാഖകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: BSNL നൽകുന്നു മികച്ച recharge plan, വെറും 68 രൂപയ്ക്ക് 21 GB ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും
ഓൺലൈൻ തട്ടിപ്പിനെക്കുറിച്ചും അലേർട്ട് നൽകിയിട്ടുണ്ട്
ഒരു ബ്രാഞ്ചും ഉപഭോക്താവിനോട് വ്യക്തിപരമായി ബാങ്കിൽ വന്ന് KYC അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടരുതെന്ന് SBI തങ്ങളുടെ ബ്രാഞ്ചുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിനായി പകർച്ചവ്യാധികളുടെ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ബാങ്കിംഗിനെക്കുറിച്ചുള്ള ഒരു പ്രചാരണവും എസ്‌ബിഐ നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ ചെന്ന് പെടാതിരിക്കാനും SBI ഉപയോക്താക്കൾക്ക് നിരന്തരമായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കാരണം ഈ മഹാമാരിയുടെ സമയത്തും ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വളരെ സജീവമായി കാണുന്നത് കൊണ്ടാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...