സേലം- ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച; 5.8 കോടി രൂപ കൊള്ളയടിക്കപ്പെട്ടു
സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടതായി വിവരം. വിധ ബാങ്കുകളിലേക്കായി കൊണ്ടു പോയ പണമാണ് കൊള്ളയടിക്കപ്പെട്ടത്. ട്രെയിനിലെ പ്രത്യേക കോച്ചിൽ 228 പെട്ടികളിലായാണു ഈ പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികൾ കുത്തി തുറന്നാണു മോഷണം നടന്നിട്ടുള്ളത്.
ചെന്നൈ: സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടതായി വിവരം. വിധ ബാങ്കുകളിലേക്കായി കൊണ്ടു പോയ പണമാണ് കൊള്ളയടിക്കപ്പെട്ടത്. ട്രെയിനിലെ പ്രത്യേക കോച്ചിൽ 228 പെട്ടികളിലായാണു ഈ പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികൾ കുത്തി തുറന്നാണു മോഷണം നടന്നിട്ടുള്ളത്.
അതേസമയം, ട്രെയിനില്‍ മൊത്തത്തില്‍ 342 കോടി രൂപയാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 5.8 കോടി രൂപയാണ് ട്രെയിനിന്‍റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയ ശേഷം കൊള്ളയടിച്ചത്. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.