Delhi Excise Police Case : അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു
Arvind Kejriwal ED Arrest : മാർച്ച് 28 വരെ അരവിന്ദ് കേജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരും
ന്യൂ ഡൽഹി : ഡൽഹി മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച് കോടതി. ആറ് ദിവസത്തേക്ക് ഡൽഹി മുഖ്യന്ത്രി അരവിന്ദ് കേജ്രിവാളിനെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സിമെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ റോസ് അവന്യു കോടതി വിട്ടു. മാർച്ച് 28ന് വീണ്ടും ഡൽഹി മുഖ്യമന്ത്രിയെ കോടതിയിൽ വീണ്ടും ഹജരാക്കും. ഡൽഹി മദ്യനയ കേസിലെ കിൻപിൻ കേജ്രിവാളാണെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അസി. സോളിസ്റ്റർ ജനറൽ കോടതിയിൽ വാദിച്ചു. അതേസമയം ഇതു സംബന്ധിച്ച് യാതൊരു രേഖയും കേന്ദ്ര ഏജൻസിയുടെ പക്കൽ ഇല്ലെന്നും കേജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതയിൽ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ജ്രിവാളിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ അറസ്റ്റിനെ തുടർന്ന് പ്രതിഷേധത്തിന്റെ അറസ്റ്റിൽ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതിനിടയിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. എന്നാൽ കെജ്‌രിവാളിനെ ജയിലില്‍ അടച്ചാലും മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്മിയുടെ നിലപാട്. എന്നാൽ അതിന് അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.