അഹമ്മദാബാദ്: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുൽ ​ഗാന്ധിയുടെ ഹർജി ​ഗുജറാത്ത് ഹൈക്കോടതി തള്ളി. ഹർജി തള്ളിയതിനാൽ രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത തുടരും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ​ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ​ഗാന്ധി അപ്പീൽ സമർപ്പിച്ചത്. സെഷൻസ് കോടതിയുടെ വിധി ഉചിതമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി കണ്ടെത്തി. രാഹുലിനെതിരെ പത്തിലധികം കേസുകൾ നിലവിലുണ്ട്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദിയാണ് രാഹുൽ ​ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയിരുന്നു. 2019ലാണ് കേസിനാസ്പദമായ പരാമർശം ഉണ്ടായത്. ബെല്ലാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ന‍ടത്തിയ പ്രസം​ഗത്തിൽ, 'എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത്' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.


Also Read: ISRO VSSC Recruitment 2023: ഐഎസ്ആർഒ വിഎസ്എസ്‌സി റിക്രൂട്ട്‌മെന്റ് 2023: സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ


സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.