വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി) സയന്റിസ്റ്റ്/ എഞ്ചിനീയർ-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയർ-എസ്‌സി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ vssc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 21 വൈകുന്നേരം അഞ്ച് വരെയാണ്. എഴുത്തുപരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 61 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
പേ സ്കെയിൽ
പോസ്റ്റ്: സയന്റിസ്റ്റ് / എഞ്ചിനീയർ-എസ് ഡി ലെവൽ 11(67,700 - 2,08,700 )
പോസ്റ്റ്: സയന്റിസ്റ്റ് / എഞ്ചിനീയർ-എസ് സി ലെവൽ 10(56,100 - 1,77,500 )
സയന്റിസ്റ്റ്/എൻജിനീയർ- എസ്ഡി പോസ്റ്റുകൾക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എൻജിനീയർ-എസ്‌സി തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് 750 രൂപയാണ്. സ്ത്രീകൾ/ എസ്‌സി/ എസ്‌ടി/ എക്‌സ്-എസ്‌എം, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷയിൽ ഹാജരാകണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി മുഴുവൻ ഫീസും തിരികെ നൽകും. മറ്റ് ഉദ്യോഗാർത്ഥികൾക്ക്, എഴുത്തുപരീക്ഷയിൽ പങ്കെടുക്കുമ്പോൾ ബാധകമായ ബാങ്ക് ചാർജുകൾ കിഴിച്ച് 500 രൂപ തിരികെ നൽകും.
അപേക്ഷിക്കേണ്ട വിധം: ഐഎസ്ആർഒ ലൈവ് രജിസ്റ്റർ പോർട്ടലിലൂടെ മാത്രമേ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയുള്ളൂ. അതനുസരിച്ച് 21-07-2023നോ അതിനുമുമ്പോ ഐഎസ്ആർഒയുടെ isro.gov.in എന്ന തത്സമയ രജിസ്റ്റർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അവരുടെ രജിസ്ട്രേഷൻ അപ്ഡേറ്റ് ചെയ്യുകയോ വേണമെന്ന് ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.
തിരഞ്ഞെടുക്കൽ പ്രക്രിയ: ഐഎസ്ആർഒ ലൈവ് രജിസ്റ്റർ പോർട്ടലിൽ നൽകിയ ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ, ഇന്റർവ്യൂവിനുള്ള ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനായി പ്രാരംഭ സ്ക്രീനിംഗ് നടത്തും. അഭിമുഖത്തിന് വിളിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഹിന്ദിയിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇന്റർവ്യൂവിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...