NCP Update: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (Nationalist Congress Party - NCP) തലവൻ ശരദ് പവാറിന് മറ്റൊരു കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാഗാലാ‌‍ന്‍ഡ് ഘടകം. സംസ്ഥാനത്തെ 7 എൻസിപി എംഎൽഎമാരും അജിത് പവാറിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Manipur Horror: യുദ്ധമുഖത്തേക്കാള്‍ ഭീകരമായിരുന്നു അത്... കുകി വനിതയുടെ ഭര്‍ത്താവായ  കാര്‍ഗില്‍ സൈനികന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 
 
വടക്കുകിഴക്കൻ സംസ്ഥാനത്തെ 7 എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പിന്തുണ നല്‍കിക്കൊണ്ട് വ്യാഴാഴ്ച രാവിലെ കത്തയച്ചതായി എൻസിപി നാഗാലാൻഡ് അദ്ധ്യക്ഷന്‍ വന്തുങ്കോ ഒദ്യുവോ പറഞ്ഞു. അവരുടെ പിന്തുണയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും തന്‍റെ പക്കലുണ്ടെന്നും അവ വ്യാഴാഴ്ച രാവിലെ 'ഹൈക്കമാൻഡി'ന് സമർപ്പിച്ചിട്ടുണ്ടെന്നും വന്തുങ്കോ ഒദ്യുവോ വ്യക്തമാക്കി.


Also Read:  Modi Surname: മോദി പരാമർശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹർജി ആഗസ്റ്റ് 4ന്  പരിഗണിക്കും 
  
പാര്‍ട്ടിയിലെ ഏഴ് എൻസിപി എംഎൽഎമാരും അജിത് പവാർ വിഭാഗത്തിന് പിന്തുണ അറിയിച്ച് കത്തയച്ചതോടെ നാഗാലാൻഡിലും ശരദ് പവാറിന് അടിതെറ്റിയിരിയ്ക്കുകയാണ്. പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറയുള്ള മഹാരാഷ്ട്രയിലും ശേഷം ഇപ്പോള്‍ നാഗാലാൻഡിലും നല്ലൊരു ശതമാനം നേതാക്കള്‍ ഇപ്പോള്‍ ശരദ് പവാറിനെ വിട്ട് അജിത്‌ പവാറിനൊപ്പം നീങ്ങിയിരിയ്ക്കുകയാണ്.   


ഈ മാസം തുടക്കത്തില്‍ തികച്ചും അപ്രതീക്ഷിത നീക്കത്തിൽ എൻസിപിയുടെ അജിത് പവാർ എട്ട് പാര്‍ട്ടി എംഎൽഎമാർക്കൊപ്പം ബിജെപി-ശിവസേനയുമായി കൈകോർത്തു. ശരദ് പവാർ സ്ഥാപിച്ച പാർട്ടിയെ പിളർത്തുകയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുകയും ചെയ്തു. 


എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരിൽ നിന്ന് അജിത് പവാർ പിന്തുണ നേടുകയും തന്‍റെ വിഭാഗം 'യഥാർത്ഥ എൻസിപി' ആണെന്ന് അവകാശപ്പെടുകയും ചെയ്തപ്പോൾ, 'പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ' പേരിൽ നിരവധി നേതാക്കളെ പുറത്താക്കി ശരദ് പവാറും പാർട്ടി മേധാവിയാണെന്ന് സ്വയം ഉറപ്പിച്ചു.


രാഷ്ട്രീയ സമവാക്യങ്ങള്‍ ദിനം പ്രതി മാറുന്ന ഒരു സംസ്ഥാനമായി മാറിയിരിയ്ക്കുകയാണ് മഹാരാഷ്ട്ര. 
കഴിഞ്ഞ വർഷം ഏക്‌നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി ബിജെപിയുമായി കൈകോർക്കുകയും സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കൂടാതെ, തനിയ്ക്കായി മുഖ്യമന്ത്രി പദം  ഉറപ്പിക്കുകയും ചെയ്തു. 


സമാനമായ നീക്കമാണ് ഇപ്പോള്‍ NCPയില്‍ അജിത്‌ പവാര്‍ നടത്തിയിരിയ്ക്കുന്നത്. അജിത്‌ പവാറിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബമായ പാര്‍ട്ടിയെയാണ് അദ്ദേഹം പിളര്‍ത്തി മുന്നോട്ടു നിങ്ങിയത്.   ശരദ് പവാര്‍ സ്ഥാപിച്ച NCPയ്ക്ക് ശക്തമായ അടിത്തറയുള്ള രണ്ടു സംസ്ഥാനങ്ങളിലും അജിത് പവാര്‍ പിടിമുറുക്കിയിരിയ്ക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.