Modi Surname: മോദി പരാമർശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹർജി ആഗസ്റ്റ് 4ന് പരിഗണിക്കും

Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്‍റെ  സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്  സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 01:31 PM IST
  • സിങ്‍വിയെ ശ്രവിച്ച ജസ്റ്റിസ് ഗവായ്, പി.കെ. മിശ്ര എന്നിവരുടെ ബെ‍ഞ്ച് വിശദമായ വാദത്തിലേക്ക് കടക്കാതെ ഹര്‍ജി പരിഗണിക്കുന്നതിന് അടുത്ത തിയതി പ്രഖ്യാപിക്കുകയായിരുന്നു.
Modi Surname: മോദി പരാമർശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹർജി ആഗസ്റ്റ് 4ന്  പരിഗണിക്കും

New Delhi: മോദി കുടുംബപ്പേര് പരാമർശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തത്കാലം ആശ്വസിക്കാന്‍ വകയില്ല, സ്റ്റേ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കൂടാതെ, രാഹുല്‍ ഗാന്ധിയുടെ ഹർജി പരിഗണിക്കുന്നത് ആഗസ്റ്റ്‌ 4ലേയ്ക്ക് മാറ്റുകയും ചെയ്തു.   

‘മോദി കുടുംബപ്പേര്’ പരാമർശത്തിൽ നല്‍കിയ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെടുന്നത് തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയോടും സംസ്ഥാന സർക്കാരിനോടും സുപ്രീം കോടതി വെള്ളിയാഴ്ച പ്രതികരണം തേടി.  “ഈ ഘട്ടത്തിലെ ഏറ്റവും അടിസ്ഥാനമായ ചോദ്യം, ശിക്ഷ സ്റ്റേ ചെയ്യാൻ അർഹതയുണ്ടോ എന്നതാണ്,” ബെഞ്ച് നിരീക്ഷിച്ചു  പൂർണേഷ് മോദിക്ക് ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര എന്നിവരുടെ ബെഞ്ച് നോട്ടീസ് നല്‍കിയത്. 

Also Read:  Manipur Violence: മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ ഹൃദയം വേദനിക്കുന്നു, മണിപ്പൂര്‍ അക്രമത്തില്‍ യുഎസ് അംബാസഡര്‍
 
അതേസമയം രാഹുലിന് വേണ്ടി ഹാജരായ  അഭിഷേക് മനു സിങ്‍വി ഹര്‍ജി പരിഗണിക്കുന്നതിന് നിരവധി  കാരണങ്ങള്‍ ആണ് ചൂണ്ടിക്കാട്ടിയത്.  ഇപ്പോൾ തന്നെ ലോക്സഭാംഗമെന്ന നിലയിൽ രാഹുലിന്  111 ദിവസം നഷ്ടമായി. ഒരു സമ്മേളനം പൂർണമായി നഷ്ടമായി. അടുത്തത് നഷ്ടമാകാന്‍ പോകുന്നു.  വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏതു സമയവും ഉപതിരഞ്ഞെടുപ്പ്  പ്രഖ്യാപിക്കാം അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

എന്നാല്‍, സിങ്‍വിയെ  ശ്രവിച്ച ജസ്റ്റിസ് ഗവായ്, പി.കെ. മിശ്ര എന്നിവരുടെ ബെ‍ഞ്ച് വിശദമായ വാദത്തിലേക്ക് കടക്കാതെ  ഹര്‍ജി പരിഗണിക്കുന്നതിന് അടുത്ത തിയതി പ്രഖ്യാപിക്കുകയായിരുന്നു. 

പൂർണേഷ് മോദിയോടും സംസ്ഥാന സർക്കാരിനോടും പ്രതികരണം അറിയിക്കാന്‍ നോട്ടീസ്  നല്‍കിയ കോടതി മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന്  അറിയിച്ചു. എന്നാല്‍,  ഹര്‍ജി പരിഗണിക്കുന്നത് കൂടുതല്‍ നീളുന്നത് ഗുണകരമാകില്ലെന്ന് രാഹുലിനു വേണ്ടി സിങ്‍വി ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ മറുഭാഗവും കേള്‍ക്കെണ്ടതുണ്ട് എന്നായിരുന്നു കോടതിയുടെ നിലപാട്.  

ഇതിനിടെ 10 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാമെന്ന് പൂർണേശ് മോദിക്കായി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. തുടര്‍ന്ന് ജൂലൈ 4 ന് ഹര്‍ജി വീണ്ടും പരിഗണിക്കാം എന്ന് കോടതി അറിയിയ്ക്കുകയായിരുന്നു. 

കേസ് പരിഗണിക്കുന്നതിൽ താൻ പിൻമാറേണ്ടതുണ്ടോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ഇരു  കക്ഷികളോടും ചോദിച്ചത് ശ്രദ്ധേയമായി. ഇരു  കക്ഷികളുടെയും അഭിഭാഷകരുമായി തനിയ്ക്കുള്ള ന്‍ ബന്ധം,  കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി തന്‍റെ കുടുംബത്തിനുള്ള ബന്ധം എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇരു പക്ഷത്തേയും അഭിഭാഷകര്‍ക്ക് ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

അപകീര്‍ത്തി കേസില്‍ രാഹുലിന്‍റെ  സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്  സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു 
 
2019 ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശമാണ് കേസിന് ആധാരം. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നീരവ് മോദി, ലളിത് മോദി എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News