Mumbai: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെ ഹൈക്കോടതിയെ സമീപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Lunar Eclipse 2023:  വര്‍ഷത്തിലെ രണ്ടാം ചന്ദ്രഗ്രഹണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! ഒക്ടോബർ 28 മുതൽ ശുഭകാലം 

നടന്‍റെ മരണത്തിൽ തനിക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനുള്ള അടിസ്ഥാന കാരണം. നടന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒക്‌ടോബർ 13 ന് അഭിഭാഷകൻ രാഹുൽ അറോട്ടെ മുഖേന അദ്ദേഹം അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്.


Also Read:  Chhattisgarh Election 2023: ഛത്തീസ്ഗഡില്‍ 18 സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്‌ 
 
കൂടാതെ, നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെയും താരത്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെയും മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നും ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ബോംബെ ഹൈക്കോടതിള്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. 


 
അതേസമയം, ‘Supreme Court & High Court Litigants Association of India യുടെ  പ്രസിഡന്‍റ്  റാഷിദ് ഖാൻ പത്താൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെയും മാനേജര്‍ ദിഷ സാലിയന്‍റെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയെ ഉടൻ അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം സെപ്റ്റംബറിൽ ഒരു പൊതുതാൽപര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പൊതുതാൽപര്യ ഹർജി ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല.


മഹാരാഷ്ട്ര മുൻ മന്ത്രിയായിരുന്ന ആദിത്യ താക്കറെയ്‌ക്കെതിരെ അന്വേഷണം നടത്താനും സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (CBI) നിർദ്ദേശം നൽകണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.


2020 ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ ബാന്ദ്രയിലെ സബർബൻ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


മുംബൈ പോലീസ് ആകസ്മിക  മരണത്തിന്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോൾ രാജ്പുതിന്‍റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി നടന്‍റെ പിതാവ് ജൂലൈയിൽ ബീഹാർ പോലീസിൽ പരാതി നൽകിയിരുന്നു.


സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ മാനേജർ ദിഷ സാലിയൻ 2020 ജൂൺ 8 ന് സബർബൻ മലാഡിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ 14-ാം നിലയിൽ നിന്ന് വീണു മരിച്ചു. ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടന്‍ സുശാന്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 


സുശാന്തിന്‍റെ മരണത്തില്‍ വിവിധ വശങ്ങളില്‍ അന്വേഷണസംഘം അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ, മയക്കുമരുന്ന് ഉപയോഗം, വിതരണം തുടങ്ങി നിരവധി ആരോപങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) , നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)  തുടങ്ങിയവയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.