കാലാവസ്ഥ വ്യതിയാനം അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പഠന വിധേയമാക്കാൻ ഗ്രീൻ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ തമിഴ്നാട് സർക്കാർ. യുവാക്കളെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.


COMMERCIAL BREAK
SCROLL TO CONTINUE READING

38 ജില്ലകളിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ ഗ്രീൻ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നത്. 6 കോടിയാണ് സർക്കാർ പദ്ധതിക്കായി മാറ്റിവെക്കുന്നത്.


പ്രോഗ്രാമിന്റെ ലക്ഷ്യം


പരിസ്ഥിതി നയങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും യുവാക്കളെ ഉൾപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇവർ ഫലങ്ങൾ കൃത്യമായി പിന്തുടരുകയും അവ വിലയിരുത്തുകയും ചെയ്യണം.


പ്ലാസ്റ്റിക് നിരോധനം ശരിയായി നടപ്പിലാക്കുക, തുണി സഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അസോസിയേറ്റുകൾ ജില്ലാ ഭരണകൂടങ്ങളെ സഹായിക്കണം . 


"ഗ്രീൻ ഫെലോഷിപ്പിനുള്ള" യോഗ്യത


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് വിളിക്കും. 60% മാർക്കോടെ ലൈഫ്, എൻവയോൺമെന്റൽ സയൻസസ്/എംബിഎ എന്നിവയിൽ ബിരുദാനന്തര ബിരുദം വേണം. 30 വയസ്സിന് താഴെയുള്ളവർക്കാണ് അവസരം.  കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും സമാന മേഖലയിൽ വേണം.


ശമ്പളവും ആനുകൂല്യങ്ങളും


38 ജില്ലകളിലും ഒരാൾ വീതവും സംസ്ഥാന തലത്തിൽ രണ്ടുപേരും അടക്കം ആകെ 40 ഗ്രീൻ ഫെല്ലോകൾ ഉണ്ടാകും. 60,000 ശമ്പളവും 15,000 പ്രതിമാസ യാത്രാ അലവൻസും ലഭിക്കും. രണ്ട് വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ഇത്. ഇതിനൊപ്പം ജോലിക്ക് ആവശ്യമായ ലാപ്‌ടോപ്പും ഇന്റർനെറ്റ് ഡോങ്കിളും നൽകും ലഭിക്കും.


 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.