Patna: അടുത്തിടെ നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്ശേഷം അധികാരത്തിലെത്തിയ  NDA സര്‍ക്കാര്‍ എന്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതാണ്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനം രൂപപ്പെട്ടതിന്ശേഷം ഇതാദ്യമായാണ്  ഒരൊറ്റ മുസ്ലീം MLA പോലുമില്ലാതെ  ഭരണസഖ്യം അധികാരത്തിലേറിയത് എന്നതാണ് വലിയ പ്രത്യേകത.  NDAയിലെ BJP, JD(U), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ മുസ്ലീം വിഭാഗത്തില്‍നിന്ന്​ ഒരൊറ്റ എം‌.എല്‍.‌എ പോലുമില്ല എന്നതാണ് വാസ്തവം.


അതേസമയം, സംസ്ഥാന  ജനസംഖ്യയുടെ 16 ശതമാനം മുസ്ലീങ്ങളാണ്. ആ അവസരത്തില്‍ ഭരണസഖ്യത്തില്‍  ഒരു മുസ്ലീം MLA പോലുമില്ലാത്തത് ആ വിഭാഗത്തോടുള്ള NDAയുടെ അവഗണനയാണ്​  ചൂണ്ടിക്കാണിക്കുന്നതെന്ന്​ രാഷ്​ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


ഈ നാല്​ പാര്‍ട്ടികളില്‍ JD(U) മാത്രമാണ് 11​ മുസ്ലീം  സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്​. എന്നാല്‍, ഇവരെല്ലാം തോറ്റു. 


സോഷ്യലിസ്​റ്റ്​ മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ്​ കുമാര്‍ (Nitish Kumar) ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ  ചെയ്ത് അധികാരമേറ്റപ്പോള്‍  ഒരു മുസ്ലീം  അംഗം പോലും  ഇല്ലാ​തെയാണ്  മന്ത്രിസഭ​ രൂപീകരിക്കപ്പെട്ടിരിയ്ക്കുന്നത്. 


അതേസമയം,  മറ്റു പാര്‍ട്ടികള്‍ എല്ലാം  തന്നെ മുസ്ലീങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി (RJD)യില്‍ 75 എം.എല്‍.എമാരില്‍ 8 പേര്‍ മുസ്ലീങ്ങളാണ്​. കോണ്‍ഗ്രസിന് 19ല്‍ നാല്​, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മില്‍ അഞ്ച്​, ഇടതുപാര്‍ട്ടികളില്‍ 16ല്‍ ഒരാള്‍ എന്നിങ്ങനെ മുസ്ലീം എം.എല്‍.എമാരുണ്ട്​. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഏക എം‌.എല്‍.‌എയും മുസ്ലീമാണ്. 


അതേസമയം, ബീഹാര്‍ നി​യ​മ​സ​ഭ​യി​ല്‍ ഇത്തവണ  ക്രി​മി​നലുകളുടെ എണ്ണത്തിലും  വന്‍  വര്‍ദ്ധനവാണ്.  243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 163 പേ​രും ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.


അ​തി​ല്‍​ത​ന്നെ 123 പേ​ര്‍ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, സ്​​ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം തു​ട​ങ്ങിയ  ​കു​റ്റ​വാ​ളി​ക​ളു​ടെ ഗ​ണ​ത്തി​ല്‍ വ​രു​ന്ന​വ​രാ​ണ്. 
2015ല്‍ ​ക്രി​മി​ന​ല്‍ കേ​സ്​ പ്ര​തി​ക​ള്‍​ 58 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​താ​യ​ത്​ ക്രി​മി​ന​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വന്‍ വര്‍ധനവാണ് ബീഹാറില്‍ ഉണ്ടായിരിയ്ക്കുന്നത്.


Also read: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്രോളി 3 പേര്‍... !


കൂടാതെ, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 14ല്‍ എട്ട് പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലും അഴിമതിക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്. 


കേസുള്ളവരില്‍ ഏറ്റവും പ്രമുഖന്‍ മേവാ ലാല്‍ ചൗധരിയാണ്.  അഴിമതിയാരോപണത്തിന്‍റെ  പേരില്‍ അദ്ദേഹത്തെ ജെഡിയുവില്‍ നിന്ന്  പുറത്തുനിര്‍ത്തിയിരുന്നെങ്കിലും പുതിയ മന്ത്രിസഭയില്‍ അദ്ദേഹം വിദ്യാഭ്യാസമന്ത്രിയാണ്.