Patna: 43 അംഗങ്ങളുമായി ബീഹാര്‍  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് "പരിഹാസവർഷം"... 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ നേതാവും ആർജെഡി യുവനേതാവുമായ തേജസ്വി യാദവ്, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുൻ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ തുടങ്ങിയവരാണ് നിതീഷിനെ പരിഹസിച്ച് രംഗത്തെത്തിയത്. 


ക്ഷീണിതനും രാഷ്ട്രീയമായി തരംതാഴ്ത്തപ്പെവനുമായ ഒരാൾ മുഖ്യമന്ത്രിയായി, ബീഹാർ ഏതാനും വർഷങ്ങൾ കൂടി മോശം ഭരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് പ്രശാന്ത്‌ കിഷോര്‍ (Prashant Kishor) പറഞ്ഞു.  ഏകദേശം നാല് മാസങ്ങൾക്കുശേഷമുള്ള പ്രശാന്തിന്‍റെ ട്വീറ്റാണ് ഇത്. JD(U) വൈസ് പ്രസിഡന്റായിരുന്ന പ്രശാന്തിനെ നിതീഷുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് ജനുവരിയിലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.


മുഖ്യമന്ത്രിയായി നിതീഷ് തിരഞ്ഞെടുക്കപ്പെട്ടതിനേക്കാൾ ഉപരി, ആ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെടുകയായിരുന്നെന്ന് തേജസ്വി (Tejashwi Yadav) പറഞ്ഞു. പരോക്ഷപരിഹാസത്തോടെയാണ് ട്വീറ്റ്. 'നോമിനേറ്റഡ് മുഖ്യമന്ത്രി'ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ (ട്വീറ്റ്. 


നിതീഷിനെ പോലെയുള്ള ഒരുനേതാവ് അധികാരത്തേക്കാൾ മുൻഗണന   ബീഹാറിലെ ജനങ്ങളുടെ ആഗ്രഹത്തിന് നൽകുമെന്നാണ് പ്രതീക്ഷയെന്നും തേജസ്വി പറഞ്ഞു.


'ബഹുമാനപ്പെട്ട നിതീഷ് ജി,  നോമിനേറ്റഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഈ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് അപ്പുറം, ബീഹാറിലെ ജനങ്ങളുടെ സന്തോഷവും NDA വാഗ്ദാനം ചെയ്ത 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു' തേജസ്വി ട്വിറ്ററില്‍ കുറിച്ചു


ബിജെപിയേക്കാൾ 31 സീറ്റ് കുറവ് നേടിയ ജെഡിയുവിന്‍റെ അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിയായതിനെ പരിഹസിച്ചായിരുന്നു ചിരാഗ് (Chirag Paswan) രംഗത്തെത്തിയത്. "മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട നിതീഷ് കുമാര്‍ ജി യ്ക്ക്  അഭിനന്ദനങ്ങൾ. സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും താങ്കൾ എൻ‌ഡി‌എ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രതീക്ഷിക്കുന്നു", ചിരാഗ്  ട്വീറ്റ് ചെയ്തു. 


NDAയിലെ പ്രധാന പാര്‍ട്ടിയായ BJPയ്ക്ക്  74 സീറ്റ്​  ലഭിച്ചപ്പോള്‍  കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ​JD(U)വിന്   ഇക്കുറി 43 സീറ്റ്​ മാത്രമാണ്​ ലഭിച്ചത്​. 


Also read: ബീഹാറിന്റെ അമരക്കാരനായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


243 അംഗ നിയമസഭയില്‍ 125 സീറ്റുമായി NDA കഷ്​ടിച്ച്‌​ ഭൂരിപക്ഷം നേടിയപ്പോള്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അണിനിരന്ന മഹാസഖ്യം 110 സീറ്റിലാണ്​ വിജയിച്ചത്​.  തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ്  കുമാര്‍ ബീഹാറില്‍ അധികാരത്തിലേറുന്നത്