Bihar: Dalit നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നു
ദളിത് (Dalit) നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി.
ബീഹാര്‍ : ദളിത് (Dalit) നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആര്‍ജെഡി (RJD) നേതാവ് തേജസ്വി യാദവ് ( Tejaswi Yadav) 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ശക്തി മാലിക് (Shakti Malik) എന്നയാളെയാണ് (37) പൂര്‍ണിയയിലെ വീട്ടില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഉറങ്ങി കിടക്കുകയായിരുന്ന ശക്തിയുടെ തലക്ക് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആര്‍ജെഡി SC / ST സെല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. സംഭവത്തിന് ശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിനിടെ ആണ് കൊലപാതകം.
റാണിഗഞ്ച് സീറ്റില്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നതിന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന ശക്തിയുടെ വിഡിയോ പുറത്തു വന്നിരുന്നു.
വിസമ്മതിച്ചപ്പോള്‍ തേജസ്വി തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശക്തി ആരോപിച്ചിരുന്നു. തുടര്‍ന്ന് റാണിഗഞ്ചില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
രാഷ്ട്രീയ എതിരാളികളാണ് തന്‍റെ ഭര്‍ത്താവിനെ കൊന്നതെന്ന് ശക്തിയുടെ ഭാര്യ പരാതിപ്പെട്ടു. ബൈക്കിലെത്തിയ മൂന്ന് പേരാണ് വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തത് എന്നും അവര്‍ പറഞ്ഞു.
Also read: പരാതിയിൽ കേസെടുത്തില്ല; കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു
ഒരു നാടന്‍ പിസ്റ്റല്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി കെ ഹാത് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ കുമാര്‍ മണ്ഡല്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച പോലീസ് അനേശം തുടരുകയാണ് എന്നും വ്യക്തമാക്കി.