Bihar Election 2020: തിരഞ്ഞെടുപ്പ് ചുമതലയ്ക്കിടെ ഫഡ്നാവിസിന് covid19
തനിക്ക് കോവിഡ് ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ന്യുഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം തകർത്ത് നടത്തികൊണ്ടിരിക്കുന്ന ബിജെപിയ്ക്ക് (BJP) വലിയ തിരിച്ചടി. ബിജെപിയുടെ ബീഹാർ ഇൻചാർജും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നദേവേന്ദ്ര ഫഡാൻവിസിന് (Devendra Fadanvis) കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ബീഹാറിലാണ് ഉള്ളത്.
Also read: viral video: ഞാൻ ടിബറ്റുകാരൻ.. ഭാരതാംബ എന്റെ സ്വന്തം അമ്മ; SFF ന്റെ ഗാനം വൈറലാകുന്നു
തനിക്ക് കോവിഡ് (Covid19) ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. Lock down തുടങ്ങിയത് മുതൽ ഒരു ദിവസം പോലും താൻ തന്റെ പണിയിൽ നിന്നും വിട്ടുനിന്നിട്ടില്ലയെന്നും എന്നാൽ ഇപ്പോൾ കുറച്ചു ദിവസം ജോലിയിൽ നിന്നും വിട്ടുനിൽക്കാൻ ദൈവം തന്നെ ആഗ്രഹിക്കുന്നതായി കണപ്പെട്ടുവെന്നുമാന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയിലാണെന്നും സമ്പർക്ക വിലക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മാത്രമല്ല താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും പെട്ടെന്ന് തന്നെ കൊറോണ ടെസ്റ്റ് (Corona test) നടത്തണമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ സംസ്ഥാന ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, പാർട്ടി വക്താവ് ഷാനവാസ് ഹുസൈൻ, മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി എന്നിവർക്കും കൊറോണ (Covid19) സ്ഥിരീകരിച്ചിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)