ലേ: കിഴക്കൻ ലഡാക്കിൽ ടിബറ്റൻ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ് (SFF) സൈനികർ ഇന്ത്യയ്ക്കായി ഒരു ദേശഭക്തി ഗാനം ആലപിച്ചുകൊണ്ട് ഗാൽവാൻ താഴ്‌വരയിൽ ചൈനയുടെ നടപടികൾക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടിബറ്റൻ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ (SFF) ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'Mai hoon Tibet ka ek niwasi, Bharat Maa ko apna manta hoon' എന്ന വരികളാണ് ജാവാന്മാർ ആലപിച്ചിരിക്കുന്നത്.
Also read: COVAXIN അടുത്ത ജൂണോടെ പുറത്തിറക്കാൻ കഴിഞ്ഞേക്കും:
ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ഗാൽവാൻ താഴ്വരയിൽ നടത്തിയ ചെനീസ് അതിക്രമത്തിനും ടിബറ്റുകാരായ തങ്ങളുടെ പൂർവ്വികരോട് ചെയ്തതിനും പ്രതികാരം ചെയ്യുമെന്ന് ദേശഭക്തിഗാനത്തിലൂടെ ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് സൈനികർ (SFF).
Also read: ഹൽദി ചടങ്ങിൽ റൊമാന്റിക് ആയി Neha Kakkar & Rohanpreet, ചിത്രങ്ങൾ കാണാം...
'Bharat tujhe naman naman shukriya, aur Chin se ladne ka diya mukaam' എന്ന വരിയും അഎ ഗാനത്തിൽ ഉൾപ്പെടുന്നുണ്ട്. ചൈനയ്ക്കെതിരെ പോരാടാന്‍ അവസരം നല്‍കിയതിന് ഇന്ത്യയ്ക്ക് ടിബറ്റന്‍ സൈനികര്‍ ദേശഭക്തി ഗാനത്തിലൂടെ നന്ദി അറിയിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൂടെയുള്ള സൈനികർ ഗാനത്തിന് കൈകോട്ടുകയും ആർപ്പുവിളിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം...
The Tibetan flag visible here. If these are indeed Special Frontier Force soldiers, this is a wonderful tribute from Tibetan soldiers who fight for the Dalai Lama, a free Tibet and the Indian Army. They sing for `Bharat Mata' in this song. https://t.co/Nu06p3HBXe
— Vishnu Som (@VishnuNDTV) October 22, 2020