Bihar Political Update: ബീഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, BJP-JD(U) സഖ്യം അവസാനിച്ചതായി സൂചനകള്‍ നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി  നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന  JD(U) നേതാക്കളുടെ യോഗമാണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.  ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. RJD യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിയ്ക്കുമെന്ന്  നിതീഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. 


Also Read:  Bihar Political Update: BJPയുമായുള്ള  സഖ്യം ഉപേക്ഷിക്കുമോ  JD(U)? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 


പാർട്ടിയിലെ എല്ലാ എംഎൽഎമാരും എംപിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുകയും അദ്ദേഹത്തിനൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം എന്ത് തീരുമാനമെടുത്താലും എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. 


അതേസമയം,  JD(U) നേതാക്കളുടെ യോഗ തീരുമാനം പുറത്തു വന്നതോടെ റാബ്‌റി ദേവിയുടെ വസതിയിൽ ആഘോഷം ആരംഭിച്ചുകഴിഞ്ഞു.  


ഇതിനിടെ വൈറലാവുകയാണ്  ലാലു പ്രസാദ്‌  യാദവിന്‍റെ മകള്‍ ചന്ദയുടെ ട്വീറ്റ്. രാഷ്ട്രീയ നാടകങ്ങള്‍ നടക്കുന്നതിനിടെ "തേജസ്വി ഭവ: ബീഹാര്‍ " എന്നാണ് ചന്ദ ട്വീറ്ററില്‍ കുറിച്ചത്.   ബീഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ആദ്യ പ്രതികരണം ഇതായിരുന്നു.  ഇതോടെ ബീഹാറില്‍. സഖ്യം തകര്‍ന്നതായി  ഉറപ്പിയ്ക്കുകയായിരുന്നു...  


 സംസ്ഥാനത്തെ  രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെ  മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഇന്ന് വൈകുന്നേരം 4 മണിക്ക് ഗവർണർ ഫാഗു സിംഗ് ചൗഹാനെ കാണും. 


അതേസമയം, ഇന്ന് നടന്ന മഹാസഖ്യത്തിന്‍റെ യോഗത്തില്‍  പാർട്ടി നേതാവ് തേജസ്വി യാദവിനെ തീരുമാനമെടുക്കാൻ അധികാരപ്പെടുത്തുകയും അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ അറിയിയ്ക്കുകയും ചെയ്തു. കൂടാതെ, തങ്ങൾ തേജസ്വി യാദവിനൊപ്പമാണെന്ന് കോൺഗ്രസിന്‍റെയും  ഇടതുപാർട്ടികളുടെയും എംഎൽഎമാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.  


243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.


ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകള്‍  ബിജെപി  സ്വന്തമാക്കി.  പിന്നീട് ഒവൈസിയുടെ എഐംഐഎമ്മിന്‍റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍  ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍  79 സീറ്റുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.