Bihar Political Update: ബിജെപിയുമായുള്ള അലോസരങ്ങള്‍ക്കിടെ പാര്‍ട്ടി  നേതാക്കളുടെ നിര്‍ണ്ണായക യോഗംവിളിച്ചു ചേര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.  രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍  പാര്‍ട്ടി എംഎല്‍എമാരും എംപിമാരും പങ്കെടുക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

BJPയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്ന സാഹചര്യത്തില്‍   JD(U) സഖ്യം ഉപേക്ഷിച്ച് മഹാ സഖ്യത്തില്‍ തിരികെയെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.  BJPയുടെ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും പ്രശ്ന പരിഹാരത്തിനായി ബീഹാര്‍ മുഖ്യമന്ത്രിയെ  സമീപിച്ചതായാണ് സൂചന.  


Also Read:  Bihar Politics: ബീഹാറിൽ BJP-JD(U) സഖ്യത്തില്‍ വിള്ളല്‍? നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ നിര്‍ണ്ണായക ചർച്ച 


അതേസമയം, കോണ്‍ഗ്രസും RJDയും പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. റാബ്‌റി ദേവിയുടെ വസതിയിൽ രാവിലെ 11 മണിക്കാണ് RJD യോഗം നടക്കുക. നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചാല്‍ വീണ്ടും സഖ്യത്തിന് തയ്യാറാണെന്നാണ് ഇരു പാർട്ടികളും നല്‍കുന്ന സൂചന.  


ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തുകയാണെങ്കില്‍ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും നിതീഷ് ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. 
 
ബീഹാറില്‍ ബിജെപി-ജെഡി(യു) ഭിന്നത സമീപകാലത്ത് ഉയര്‍ന്നു വന്ന ചില വിഷയങ്ങളില്‍ കൂടുതല്‍ ശക്തമാവുകയായിരുന്നു. അഗ്നിപഥ്, ജാതി സെൻസസ്, ജനസംഖ്യാ നിയമം, ഉച്ചഭാഷിണി നിരോധനം തുടങ്ങിയ വിഷയങ്ങളിൽ ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മറ നീക്കി പുറത്തുവന്നിരുന്നു.  


അതേസമയം, ബിജെപിയുമായുള്ള സഖ്യം അവസാനിച്ച അവസ്ഥയിലാണെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞതായും  റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാഹചര്യം വിലയിരുത്താനായി ബിജെപി നേതാക്കള്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്‍റെ  നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.   


243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.


ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകള്‍  ബിജെപി  സ്വന്തമാക്കി.  പിന്നീട് ഒവൈസിയുടെ എഐംഐഎമ്മിന്‍റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍  ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.