Bihar Politics: അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 എംഎല്‍എമാര്‍ RJDയിൽ ചേര്‍ന്നു
ബീഹാറില്‍ അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 MLAമാര്‍ പാര്‍ട്ടി വിട്ട് RJDയില്‍ ചേര്‍ന്നു.
Patna: ബീഹാറില്‍ അസദുദ്ദീൻ ഒവൈസിയ്ക്ക് വന്‍ തിരിച്ചടി, 4 MLAമാര്‍ പാര്‍ട്ടി വിട്ട് RJDയില്‍ ചേര്‍ന്നു.
ആർജെഡി നേതാവ് തേജസ്വിയുടെ സാന്നിധ്യത്തിലാണ് MLAമാര്‍ ആർജെഡിയിൽ (Rashtriya Janata Dal) ചേർന്നത്. ഷാനവാസ്, ഇസ്ഹാർ എസ്പി, അഞ്ജർ നയനി, സയ്യിദ് റുകുന്ദിൻ എന്നിവരാണ് AIMIM വിട്ട് RJDയില്‍ ചേര്‍ന്നത്. എല്ലാവരും നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അക്തറുൾ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അവശേഷിച്ചിരിയ്ക്കുന്നത്.
ബീഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിയ്ക്ക് ഇപ്പോള്‍ 80 എംഎൽഎമാരാണ് ഉള്ളത്.
Also Read : Maharashtra Political Crisis: വിശ്വാസവോട്ടെടുപ്പിന് മുന്‍പേ ഉദ്ധവ് താക്കറെ രാജിവെക്കുമോ? അംഗബലം പറയുന്നത്
2020 നവംബറില്‍ നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) കാഴ്ചവച്ചത്. ആകെ 20 നിയമസഭാ സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. 5 സീറ്റുകളില്‍ വിജയിയ്ക്കുകയും ചെയ്തിരുന്നു. അവരില്‍ 4 എംഎൽഎമാരാണ് ബുധനാഴ്ച്ച RJDയില്‍ ചേര്‍ന്നത്.
ഗ്രാൻഡ് ഡെമോക്രാറ്റിക് സെക്കുലർ ഫ്രണ്ടിന്‍റെ സഖ്യമായാണ് AIMIM ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ പാർട്ടി 1.24% (5,23,279) വോട്ടുകൾ നേടിയിരുന്നു.
2020 നവംബറില്‍ നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ RJD കോണ്‍ഗ്രസ് സഖ്യവും BJP JD(U) സഖ്യവും തമ്മില്‍ കനത്ത പോരാട്ടമായിരുന്നു. പ്രവചനങ്ങളില്‍ മുന്‍ തൂക്കം RJD - കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു എങ്കിലും വളരെ കുറച്ച് സീറ്റുകള്‍ക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സീമാഞ്ചൽ മേഖലയിൽ സഖ്യത്തിന്‍റെ പരാജയത്തിന് വഴിയൊരുക്കിയത് ഒവൈസിയാണ് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് ബീഹാറില്‍ ഒവൈസി രംഗപ്രവേശം നടത്തിയത്. സീമാഞ്ചൽ മേഖല, ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള ഈ പ്രദേശം ആർജെഡി-കോൺഗ്രസ് കോട്ടയായി കണക്കാക്കപ്പെട്ടിരുന്നു. ഈ പ്രദേശമാണ് ഒവൈസി ലക്ഷ്യമിട്ടത്. സീമാഞ്ചൽ മേഖലയിലെ 24 മണ്ഡലങ്ങളില്‍ 14 ഇടത്തും ഒവൈസി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇതോടെ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിച്ചതായി കോണ്‍ഗ്രസ് RJD സഖ്യം ആരോപിച്ചു. ഒപ്പം പാര്‍ട്ടിയുടെ പരാജയത്തിന് ഒവൈസിയെ പഴി ചാരുകയും ചെയ്തു.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ രംഗപ്രവേശം തകര്‍ത്തത് മുഖ്യമന്ത്രി പദമെന്ന തേജസ്വി യാദവിന്‍റെ സ്വപ്നമാണ്. അതിനുള്ള മനോഹരമായ പകരം വീട്ടലാകാം തേജസ്വിയുടെ ഈ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...