Bilkis Bano Case Update : ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയ ബിൽക്കിസ് ബാനു കേസിലെ പ്രതികൾ 21-ാം തീയതി ഞായറാഴ്ച തന്നെ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങാൻ സാവാകാശം വേണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹർജിക്കാർ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. അഞ്ച് മിനിറ്റ് കൊണ്ട് മാത്രമാണ് കോടതി ഹർജി തീർപ്പാക്കിയത്. ജനുവരി എട്ടിന് പ്രതികളുടെ മോചനം റദ്ദാക്കിയ കോടതി രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങമെന്നായിരുന്നു ഉത്തരവിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഓഗസ്റ്റിലാണ് ബിൽക്കിസ് ബാനോ കേസിൽ ജീവപരന്ത്യം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 11 പ്രതികൾ ഗുജറാത്ത് സർക്കാർ മോചിതരാക്കുന്നത്. 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരുന്ന സർക്കാർ നടപടി. അതേസമയം പ്രതികളുടെ മോചനത്തിനെതിരെ കോടതിയെ സമീപിച്ച അതിജീവതയ്ക്ക് അനുകൂലമായി ജനുവരി എട്ടിന് സുപ്രീം കോടതി ഉത്തരവ് വരുന്നത്. രണ്ടാഴ്ചക്കുള്ളിൽ 11 പ്രതികളും കീഴടണങ്ങമെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പറഞ്ഞത്.


ALSO READ : Ayodhya Ram Lalla Pics: ശ്രീകോവിലിലെ രാംലല്ലയുടെ വിഗ്രഹം അനാവരണം ചെയ്തു, വിഗ്രഹത്തിന്‍റെ പൂർണ്ണ ചിത്രം കാണാം


അതേസമയം പ്രതികളുടെ കഴിമ്പില്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹർജി അഞ്ച് മിനിറ്റ് കൊണ്ടാണ് കോടതി തീർപ്പിക്കായിത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കണം, മകന്റെ കല്യാണം, കാർഷിക വിളവെടുപ്പ്, തിമിര ശസ്ത്രക്രിയ തുടങ്ങിയ ആവശ്യങ്ങളാണ് കീഴടങ്ങാൻ സാവാകാശമായി പ്രതികൾ ഹർജിയിൽ മുന്നോട്ട് വെച്ചത്.


ഗുജറാത്ത് കലാപ കാലത്താണ് അഞ്ച് മാസം ​ഗർഭിണി ആയിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബിൽക്കിസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങൾ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലെ 11 പ്രതികൾക്ക് 2022 ഓഗസ്റ്റിൽ ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനമാണ് രണ്ടംഗ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയത്. കൂട്ടബലാത്സംഗം ചെയ്തവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത് മഹാരാഷ്ട്രയിലായതിനാൽ, ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.