Ayodhya Ram Lalla Pics: ഒടുവില്‍ തന്‍റെ രാജധാനിയായ അയോധ്യയില്‍ രാംലല്ല എത്തി...!! അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ സ്ഥാപിതമായ രാം ലല്ലയുടെ വിഗ്രഹത്തില്‍ നിന്ന് തുണി നീക്കം ചെയ്തു...!!
രാമ ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ സ്ഥാപിതമായിരിയ്ക്കുന്ന രാം ലല്ലയുടെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങളില്‍ വിഗ്രഹത്തിന്‍റെ മുകൾഭാഗം മുഴുവൻ തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ഇപ്പോൾ, ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രങ്ങളില്‍ രാം ലല്ലയുടെ വിഗ്രഹം പൂര്‍ണ്ണമായും ഭക്തർക്ക് കാണാൻ കഴിയുന്നുണ്ട്. എന്നിരുന്നാലും വിഗ്രഹത്തിന്‍റെ കണ്ണും നെറ്റിയും ഇപ്പോഴും മറച്ച അവസ്ഥയിലാണ്. പൂജാവിധികള്‍ അനുസരിച്ച് ജനുവരി 22-ന് ഉച്ചയ്ക്ക് 12.30-ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായാണ് മൂടുപടം നീക്കം ചെയ്യുക.
Also Read: Horoscope Today, January 19: ഇടവം രാശിക്കാര്‍ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുത്; മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം
പ്രാണ പ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തിന്‍റെ മൂടുപടം നീക്കുന്ന അവസരത്തില്‍ രാം ലല്ലയുടെ വിഗ്രഹത്തിന് മുന്‍പില്‍ ഒരു കണ്ണാടി കാണിക്കും. മൂടുപടം നീക്കുമ്പോള്‍ കണ്ണാടിയ്ക്ക് വിള്ളല്‍ വീഴുകയോ കണ്ണാടി പോട്ടിപ്പോവുകയോ ചെയ്യുമെന്ന് പറയപ്പെടുന്നു.
Also Read: Angry Planets: കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാം, ഗ്രഹങ്ങളെ ശാന്തമാക്കാം
പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ആയിരിക്കും ആതിഥേയൻ
ജനുവരി 22-ന് നടക്കുന്ന പ്രധാന പ്രാണപ്രതിഷ്ഠാ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആതിഥേയനാകുക. ചടങ്ങില്‍ ആതിഥേയനാകുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി 11 ദിവസത്തെ പ്രത്യേക വ്രതം അനുഷ്ഠിക്കുകയാണ്. തന്‍റെ ഔദ്യോഗിക കടമകള്‍ നിര്‍വ്വഹിക്കുന്നതിനൊപ്പം ക്ഷേത്ര സന്ദര്‍ശനം, പ്രത്യേക പൂജകള്‍, സവാള, വെളുത്തുള്ളി മുതലായവ ഒഴിവാക്കിയുള്ള ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം, നിലത്ത് ഉറങ്ങുക, ക്ഷേത്രം വൃത്തിയാക്കുക തുടങ്ങി നിരവധി നടപടികള്‍ അദ്ദേഹം ഈ വ്രതത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കുന്നു,
രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹം നിർമ്മിച്ചത് മൈസൂർ ശിൽപിയായ അരുൺ യോഗിരാജാ ആണ്. 51 ഇഞ്ച് ഉയരമുള്ള ഈ വിഗ്രഹം കറുത്ത ഷാലിഗ്രാം കല്ലിൽ നിർമ്മിച്ചതാണ്. വിഗ്രഹത്തിന്‍റെ ഭാരം ഏകദേശം 200 കിലോയാണ്. ജനുവരി 22-ന് ഉച്ചയ്ക്ക് 12.30 നാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.
അതേസമയം, അയോധ്യ ഉത്സവ തിമിര്‍പ്പിലാണ്. അയോധ്യ മുഴുവന്‍ ഭഗവാന്‍ ശ്രീരാമനില്‍ ലയിച്ചിരിയ്ക്കുകയാണ്. ഓരോ ഭക്തനും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുന്നു... മന്ത്രോച്ചാരണങ്ങളാലും ശംഖ് ധ്വനിയാലും അയോധ്യ മുഖരിതമാണ്. നീണ്ട 500 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ്...
രാം ലല്ല ശ്രീകോവിലിൽ എത്തി എന്നു മാത്രമല്ല, അദ്ദേഹത്തിന്‍റെ വിഗ്രഹവും ഇപ്പോള്‍ ഭക്തര്‍ക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍, നാളെമുതല്‍ അതായത്, ശനി,, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം മാത്രമേ ഇനി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കൂ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.