Rajasthan Election 2023: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം രാജസ്ഥാനിൽ അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുകയാണ്. എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും തങ്ങളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിക്കുന്ന സമയമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിന് ഒരു കുറവും വരുത്താതെ മുന്നേറുകയാണ് രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്ത് പ്രധാന മത്സരം BJP യും കോണ്‍ഗ്രസും തമ്മിലാണ്. ഭരണതുടര്‍ച്ച അവകാശപ്പെട്ട് കോണ്‍ഗ്രസ്‌ മുന്നേറുമ്പോള്‍ ഭരണം പിടിച്ചെടുക്കും എന്ന വാശിയിലാണ് BJP. ഇരു മുന്നണികൾക്കും വേണ്ടി പ്രമുഖ നേതാക്കൾ ആണ് പ്രചാരണത്തിന് രംഗത്തിറങ്ങുന്നത്.  പ്രധാനമന്ത്രി മോദി തന്നെയാണ് ബിജെപിയുടെ പ്രചാരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, മുതിർന്ന നേതാക്കളും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസിനെ  നയിക്കുന്നു. 


Also Read:  Diwali 2023: ദീപാവലി രാത്രിയിൽ അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യം വന്നുചേരും!! 
 
സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ യോഗങ്ങളും റാലികളുമാണ്  നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രചാരണം  കൊഴുക്കുന്നതിനിടെ പല സ്ഥാനാർത്ഥികളിൽ നിന്നും കയ്പേറിയ, വിവാദാസ്പദമായ   വാക്കുകളാണ് പുറത്തുവരുന്നത്‌. അടുത്തിടെ ഭരത്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി ബഹദൂർ കോലി പറഞ്ഞത് വോട്ടര്‍മാരെ ശരിയ്ക്കും  ത്രിശങ്കുവിലാക്കിയിരിയ്ക്കുകയാണ്.


 Also Read:   Dhanteras 2023: ധന്‍തേരസ് ദിനത്തില്‍ ഈ കാര്യങ്ങള്‍ കാണുന്നത് ശുഭം!! ഭാഗ്യം ഉടന്‍ പ്രകാശിക്കും
 
ഒറ്റ ഘട്ടമായി നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നവംബർ 25-ന് നടക്കും. അവശേഷിച്ചിരിയ്ക്കുന്ന ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍മാരെ കൈയിലെടുക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തങ്ങൾക്ക് അനുകൂലമായി വോട്ടുചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കാൻ ശക്തമായ പ്രചാരണം നടത്തുകയാണ്. ഈ അവസരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ BJP സ്ഥാനാര്‍ഥി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പ്രദേശത്ത് ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തിരിയ്ക്കുകയാണ്.   


ഭരത്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി ബഹദൂർ കോലി ഭാഷയുടെ അതിരുകള്‍ ലംഘിച്ചു. ഖേര ഗ്രാമത്തിൽ ജനസമ്പർക്ക പരിപാടി നടക്കുന്നതിനിടെ സ്ഥാനാര്‍ഥി നടത്തിയ ആത്മപ്രശംസ ഇത്തിരി കടന്നുപോയി.  "താന്‍ എസ്പിയെ മർദിച്ചു, കളക്ടറെ മർദിച്ചു, മുഖ്യമന്ത്രിയും തന്‍റെ  കൈയില്‍ നിന്നും രക്ഷപെട്ടിട്ടില്ല", സ്ഥാനാര്‍ഥി പറഞ്ഞു. പിന്നീട് ആവേശം മൂത്ത സ്ഥാനാര്‍ഥി സംസ്ഥാനത്തെ ഒരു പ്രത്യേക സമുദായത്തെ (ജാതവ്) അധിക്ഷേപിക്കാനും തുടങ്ങി. മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഇതേ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്. ഇത്തരം നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ എന്ന ചർച്ചയാണ് ഇപ്പോള്‍ ജനങ്ങൾക്കിടയിൽ നടക്കുന്നത്. ഇയാളുടെ ഗുണ്ടായിസം മൂലം പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇയാള്‍ക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നു.  


രാജസ്ഥാനിലെ വൈർ അസംബ്ലി സീറ്റിൽ കോൺഗ്രസിന്‍റെ ഭജൻലാൽ ജാതവും ബിജെപിയുടെ ബഹദൂർ സിംഗ് കോലിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇവിടെ നിന്നുള്ള എംഎൽഎയും മന്ത്രിയുമാണ് ഭജൻലാൽ ജാതവ്. അതേസമയം, ബിജെപിയുടെ ബഹദൂർ സിംഗ് കോലി രണ്ടുതവണ എംഎൽഎയും രണ്ടുതവണ എംപിയുമാണ്.  


ബിജെപി സ്ഥാനാർത്ഥി ബഹദൂർ സിംഗ് കോലി ഇതുവരെ ഒരു തിരഞ്ഞെടുപ്പിൽ പോലും പരാജയപ്പെട്ടിട്ടില്ല. രണ്ടു തവണ എംഎൽഎയും രണ്ടു തവണ എംപിയും ആയിരുന്നു. എന്നിരുന്നാലും, തന്‍റെ പ്രസ്താവനകളുടെ പേരിൽ അദ്ദേഹം പഎന്നും വാര്‍ത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചിരുന്നു.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.