Madhya Pradesh Assembly Elections 2023: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 17 ന് നടക്കും. ഈ തിരഞ്ഞെടുപ്പിൽ നാലാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കും എന്ന ഉറപ്പിലാണ് ബിജെപി. എന്നാല്‍ അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today: ദീപാവലിയ്ക്ക് ഒരു ദിവസം മുന്‍പ് ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  ഇന്നത്തെ രാശിഫലം അറിയാം   
 
രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചാരണവും ഇന്ന് ആകെ മാറിയിരിയ്ക്കുകയാണ്.  തന്‍റെ "പവര്‍" പ്രകടമാക്കുന്നതില്‍ ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ പിന്നിലല്ല. മധ്യ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ഒരു BJP സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.    


Also Read: Diwali Puja 2023:  ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്.... 
 
മധ്യ പ്രദേശിലെ സെഹോർ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയും എംഎൽഎയുമായ സുധേഷ് റായിയുടെ ഭീഷണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംസ്ഥാനത്ത് BJP സർക്കാർ രൂപീകരിച്ചതിന് ശേഷം എതിരാളികളുടെ കാര്യത്തില്‍ "തീരുമാനം" ഉണ്ടാക്കും എന്നാണ് പ്രചരണ വേദിയില്‍ നിന്ന് സ്ഥാനാര്‍ഥി ഉയര്‍ത്തുന്ന ഭീഷണി.   


 
'തിരഞ്ഞെടുപ്പിന് ശേഷം കാണാം....'


'തിരഞ്ഞെടുപ്പ് ജയിക്കാന്‍ താരം താണ രാഷ്ട്രീയമാണ് കോണ്‍ഗ്രസ്‌ കളിയ്ക്കുന്നത്. എന്നാൽ നിങ്ങൾ വിഷമിക്കേണ്ട. ഈ തിരഞ്ഞെടുപ്പിൽ നമ്മുടെ സ്വന്തം ആളുകൾ വിജയിക്കും, എംപിയിലും നമ്മുടെ സ്വന്തം സർക്കാർ രൂപീകരിക്കും. പിന്നെ അവരെ കാണിച്ചു കൊടുക്കാം, അവർക്ക് എത്രമാത്രം ഗുണ്ടായിസം അറിയാമെന്ന്...',  സെഹോർ മണ്ഡലത്തിന് കീഴിലുള്ള ശ്യാംപൂരിൽ വ്യാഴാഴ്ച ബിജെപി ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുധേഷ് റായ് പറഞ്ഞു, 


 'കഴിഞ്ഞ 10 വർഷമായി അവരോട് ഒന്നും ചെയ്യാത്തത് എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും മര്യാദയാണ്, അവരെക്കാളും വലിയ ആളുകള്‍ ഉണ്ട് എന്ന് മനസിലാക്കും വിധം തക്കതായ മറുപടി നൽകും. ഭീഷണി ഉയര്‍ത്തുന്നവര്‍ സ്വന്തം പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണം', സുധേഷ് റായ് പറഞ്ഞു. 


അതേസമയം സ്ഥാനാര്‍ഥിയുടെ ഭീഷണി സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. ഇത് സ്ഥാനാര്‍ഥിയുടെ ധിക്കാരമെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്‌. നേതാവിന്‍റെ ഭീഷണി സംസ്ഥാനത്ത് BJP യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായാണ് വിലയിരുത്തല്‍....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.