ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ബിജെപിക്കെതിരെ നടത്തിയ പരമർശത്തിൽ നിയമനടപടി സ്വീകരിച്ച് ബിജെപി. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് നൽകി. പാർട്ടിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോ​ഗിച്ച് ഡയിലിലിടുമെന്ന് ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് അതിഷി നടത്തിയ പരമാർശം. ഇതിനെതിരെയാണ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. അതിഷി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ‍‍ഡൽഹി ബിജെപിയാണ് നോട്ടീസ് അയച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആംആദ്മി പാർട്ടിയെ ഡൽഹിയിൽ തകർക്കുന്നതിന് വേണ്ടി ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽ​ഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ ബിജെപിയിൽ ചേരുന്നതിന് വേണ്ടി 25 കോടി വാ​ഗ്ധാനം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.അതിന് പിന്നാലെയാണ് ഇന്നലെ അതിഷിയും ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോ​ഗിച്ച് ജയിലിലിടുമെന്നാണ് അതിഷി ഉന്നയിച്ച ആരോപണം. വരും ദിവസങ്ങിൽ തന്റെ വസിതിയിൽ ഇഡിയുടെ അന്വേഷണം ഉണ്ടാകുമെന്നും അതിന് ശേഷം ജയിലിൽ അടയ്ക്കുമെന്നാണ് അതിഷി പറഞ്ഞത്.


ALSO READ: അതിഷിയും ഭരദ്വാജും കുരുക്കിലേക്ക്? മദ്യനയക്കേസിൽ കേജ്രിവാൾ രണ്ടു പേരുകൾ വെളിപ്പെടുത്തിയതായി ഇഡി


എന്നാൽ ഇത്തരം ആരോപണങ്ങൾ എല്ലാം വ്യാജമാണെന്നാണ് ബിജെപിയുടെ പ്രതികരണം. എന്തുകൊണ്ട് ഈ കാര്യങ്ങളിൽ പോലീസിനെ സമീപിക്കുന്നില്ല എന്നും ബിജെപി ചോദിച്ചു. അതേസമയം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി മന്ത്രിമാരായ അതിഷിക്കും ഭരദ്വാജിനും പങ്കുള്ളതായി സൂചന.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയിൽ എഎപി നേതാക്കളും മന്ത്രിമാരുമായ രണ്ട് നേതാക്കളുടെ പേര് പറഞ്ഞതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. 


മദ്യനയ അഴിമതിക്കേസിൽ മന്ത്രിമാരായ അതിഷിക്കും സൗരഭ് ഭരദ്വാജിനും പങ്കുള്ളതായാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. വിജയ് നായർ തന്റെ പക്കലല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അതിഷിക്കും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിജയ് നായരുമായുള്ള തന്റെ ബന്ധത്തിൽ പരിമിതിയുണ്ടെന്നും കേജ്രിവാൾ പറഞ്ഞതായി ഇഡി വ്യക്തമാക്കുന്നു. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.