പനാജി: ബീഫ് വിഷയത്തില്‍ ബിജെപി സ്വീകരിച്ചത് ഗാന്ധിയുടെ നിലപാടെന്ന് 
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോവധം സംബന്ധിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 


ബീഫ് ഉപയോഗിക്കുന്നതിനെ മഹാത്മാഗാന്ധി ശക്തമായി എതിര്‍ത്തിരുന്നുവെന്നും ആ നിലപാടാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. 


മോദി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.


കര്‍ണാടകയിലെ ബീഫ് നിരോധന വിഷയത്തില്‍ ജനങ്ങളുടെ വികാരം കണക്കിലെടുത്തായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 


2010 ലെ ഗോവധ വിരുദ്ധ ബില്‍ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപിയുടെ പശു സംരക്ഷണ സെല്ലായ ഗോ സംരക്ഷണ പ്രകോഷ്ട കഴിഞ്ഞ മാസം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കത്തെഴുതിയിരുന്നു.


കര്‍ണാടകത്തില്‍ ഗോവധം നിരോധിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് വിനോദ സഞ്ചാര കേന്ദ്രമായ ഗോവയേയും പ്രതികൂലമായി ബാധിക്കും. 


കാരണം, ഗോവയിലേക്ക് ഏറ്റവും കൂടുതല്‍ ബീഫെത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്.


ഗോവയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളും അവിടെയുള്ള ജനങ്ങളും പ്രതിമാസം 600ഓളം ടണ്‍ ബീഫ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്