Loksabha Election 2024: അങ്കത്തിൽ മുൻതൂക്കം അയോദ്ധ്യയ്ക്കും ചന്ദ്രയാനും; ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി
Loksabha Election 2024: കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു
ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞടുപ്പിനായി അങ്കത്തട്ടിൽ നേരത്തെ സ്ഥാനം ഉറപ്പിച്ച് ബിജെപി. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധ, പ്രധാനമന്ത്രിയുടെ വെർച്യുൽ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയും ജി20യും ചന്ദ്രയാൻ ദൃശ്യങ്ങളുമാണ് പ്രചരണ വീഡിയോയിൽ ഹൈലൈറ്റ്.
കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കൾ നിർദ്ദേശങ്ങൾ നൽകണമെന്നും മോദി പറഞ്ഞു. ’സപ്‌നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പ്രചാരണാർത്ഥം പുറത്തിറക്കിയത്.
ALSO READ: നിതീഷ് കുമാർ NDA-യിലേക്ക്..? ജോഡോ യാത്രയിൽ പങ്കെടുക്കില്ല
ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് ഈ വരികളുടെ അർത്ഥം. വികസിത രാജ്യമെന്ന സ്വപ്നം മോദി യാഥാർത്ഥ്യത്തിൽ എത്തിച്ചെന്നും വരികളിലുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ക്യാമ്പയിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും, എല്ലാ പാർട്ടി പ്രവർത്തകരും ഇതേറ്റെടുക്കണമെന്നും നദ്ദ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.