പട്ന: ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ സംസ്ഥാനത്തെ ആർ. ജെ.ഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി വീണ്ടും സഹകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ല എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബേയും ഡൽഹിയിലേക്ക് യാത്ര തിരിച്ചതായും സൂചനയുണ്ട്. അതേസമയം തന്നെ ജെ.ഡി.യു നേതാക്കളായ ലാലൻ സിങ്, വിജയകുമാർ ചൗധരി തുടങ്ങിയവർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലേക്ക് എത്തിയിട്ടുണ്ട്.
ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ മുഖാന്തരമാണ് നിതിഷിനെ ക്ഷണിച്ചിരുന്നത്. ജനുവരി 30നാണ് ജോഡോ യാത്ര ബീഹാറിൽ പ്രവേശിക്കുക. എന്നാൽ ഇതിൽ നിതീഷ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സീറ്റ് വിഭജന ചർച്ചയിൽ നിതീഷ് കുമാർ തൃപ്തനെല്ലാത്തതാണ് യാത്രയിൽ നിന്നു വിട്ടു നിൽക്കാനുള്ള കാണമെന്നും സൂചനയുണ്ട്.
ALSO READ: സർവ്വം രാമ മയം..! ഉത്തർ പ്രദേശിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോയിലും രാംലല്ല
ഇതിനിടെ ബീഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാക്കൂറിന് റിപ്പബ്ലിക്ക് ദിനത്തിൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകിയതിനു പിന്നാലെ നിതീഷ് നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു. കർപ്പൂറിന് ഭാരതരത്ന നൽകി ആദരിച്ച മോദി സർക്കാറിന് നന്ദി പറഞ്ഞ നിതീഷ് താൻ ഏറെക്കാലമായി ഇതിനു പുറകേ നടക്കുന്നുവെന്നും എന്നാൽ യു.പി.എ സർക്കാർ അത് അവഗണിച്ചു, ഇപ്പോൾ 2023ൽ മോദി സർക്കാറാണ് ഈ ആവശ്യം അംഗീകരിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനോടൊപ്പം തന്നെ കുടുംബരാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം ചില പരാമർശങ്ങൾ നടത്തി. കർപ്പൂറി ടാക്കൂർ കുടുംരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നേതാവായിരുന്നില്ലെന്നും താനും അതാണ് പിന്തുടരുന്നതെന്നുമാണ് നിതീഷ് പറഞ്ഞത്. ഇത് ലാലു കുടുംബത്തെ ഉന്നം വെച്ച് പറഞ്ഞതാണെന്ന തരത്തിലും ചർച്ചകൾ ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.