ദിവയർ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി
എന്നാൽ ഈ വാർത്തയ്ക്കെതിരെ മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഗൈ റോസൻ പ്രതികരിച്ചത്.
ഡൽഹി: ദി വയർ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി IT വിഭാഗം മേധാവി അമിത് മാളവ്യ. തനിക്കെതിരായി നൽകിയ വ്യാജവാർത്തയിൽ മാധ്യമസ്ഥാപനത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മാളവ്യ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണ് അമിത് മാളവ്യയെന്നു ,കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ വിമർശിക്കുന്ന പോസ്റ്റുകൾ മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നും വയർ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഈ വാർത്തയ്ക്കെതിരെ മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഗൈ റോസൻ പ്രതികരിച്ചത്.ക്രോസ്-ചെക്ക് വിഭാഗത്തെ കുറിച്ച് അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അതിൽ പറയുന്നതെന്നും റോസൻ പറയുന്നു. ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ ദി വയർ വാർത്ത പിൻവലിച്ച് മാപ്പ് പറയുകയായിരുന്നു.തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെയും അത് പിൻവലിച്ചതിന്റെയും ഉത്തരവാദിത്വം എഡിറ്റോറിയൽ ടീം ഏറ്റെടുക്കുകയാണെന്നും ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്നും ദി വയർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...