Bihar Polictics: ബീഹാറിൽ സ്പീക്കർ സ്ഥാനം ലക്ഷ്യംവെച്ച് ബിജെപി; കരുക്കൾ നീക്കി തുടങ്ങി
BJP in Bihar: ആർജെഡിയുടെ നേതാവും നിയമസഭാ സ്പീക്കറുമായ അവദ് ബിഹാറി ചൗധരിക്കെതിരെ ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിലെ നിരവധി നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
പട്ന: നിതീഷ് കുമാറിനെ കൂടെ ചേർത്ത് ബീഹാറിൽ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെ നിയസഭ സ്പീക്കർ സ്ഥാനം ഉന്നം വെച്ച് ബിജെപി. അതിനായുള്ള കരുക്കൾ നീക്കിത്തുടങ്ങിയതായാണ് റിപ്പോർട്ട്. ആർജെഡിയുടെ നേതാവും നിയമസഭാ സ്പീക്കറുമായ അവദ് ബിഹാറി ചൗധരിക്കെതിരെ ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിലെ നിരവധി നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
ഈ വിഷയത്തിൽ നിയമസഭാ സെക്രട്ടറിയാണ് തീരുമാനമെടുക്കേണ്ടത്. ബിജെപി നേതാക്കളായ നന്ദ് കിഷോർ യാദവ്, മുൻ ഉപമുഖ്യമന്ത്രി താരകിഷോർ പ്രസാദ്, എച്ച്.എ.എം നേതാവും മുൻമുഖ്യമന്ത്രിയുമായ ജിതൻ റാം മഞ്ജി, ജെഡിയുവിന്റെ വിനയ് കുമാർ ചൗധരി, രത്നേഷ് സദ, എൻഡിഎ സഖ്യത്തിലെ മറ്റ് എംഎൽഎമാർ തുടങ്ങിയവർ ചേർന്നാണ് അവധ് ബീഹാറിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അതേസമയം തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്കായിരുന്നു നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയയതിന് ശേഷമുള്ള ആദ്യ നിയമസഭാസമ്മേളനം. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കായിരുന്നു നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മഹാഗഡ്ബന്ധനുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപിക്കൊപ്പം ചേർന്ന നിതീഷ് കൂറുമാറുന്നത് ഇത് ആദ്യത്തെ തവണയല്ല. ബീഹാർ മുഖ്യമന്ത്രിയാകുന്നത് ഒമ്പതാമത്തെ തവണയാണ്. 2000 ത്തിൽ ആയിരുന്നു ആദ്യമായി മുഖ്യമന്ത്രിയായത്. അതിനിടയിൽ 6 തവണ ബിജെപിക്കൊപ്പവും 3 തവണ ആർജെഡിക്കൊപ്പവുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.