Kolkata: പശ്ചിമ  ബംഗാള്‍ മുഖ്യമന്തി മമത ബാനര്‍ജിയ്ക്ക് കോവിഡ്​ കെട്ടിപിടിത്തം'​,  (Covid Hug) നല്‍കുമെന്ന പരാമര്‍ശം വിനയായി... BJP നേതാവിനെതിരെ കേസ്..!!


COMMERCIAL BREAK
SCROLL TO CONTINUE READING

 'തനിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍  ആദ്യം  താന്‍  മുഖ്യമന്ത്രി Mamata Banerjeeയെ കെട്ടിപിടിക്കുമെന്നായിരുന്നു  
BJP ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര  (Anupam Hazra) പറഞ്ഞത്.  ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായായിരുന്നു ഇദ്ദേഹത്തിന്‍റെ  വിവാദ പരാമര്‍ശം. 


കോവിഡ്​  (Covid-19) ബാധിക്കുകയാണെങ്കില്‍ താന്‍ പോയി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും അവര്‍ക്ക്​ രോഗം വന്നാല്‍ മാത്രമേ ഈ മഹാമാരിയില്‍ ജീവന്‍ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ്​ ഹസ്ര പറഞ്ഞത്​.  രോഗബാധിതരോട് മമത സര്‍ക്കര്‍ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച്‌​ കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു.
 
വിവാദ പരാമര്‍ശത്തില്‍  അനുപം ഹസ്രക്കെതിരെ പോലീസ്​ കേസെടുത്തു. വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടിയാണ്  തൃണമൂല്‍ കോണ്‍ഗ്രസ്  (Trinamool Congress) സിലിഗുരി പോലീസ്​ സ്​റ്റേഷനില്‍ പരാതി  നല്‍കിയത്.


Also read: കേരളത്തില്‍ വീണ്ടും lock down? 4 ജില്ലകളില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷം


BJP ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്രയും പ്രവര്‍ത്തകരും   മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ്  യോഗത്തില്‍ പങ്കെടുത്തത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമായിരുന്നു   പ്രതികരണം 


അതേസമയം, BJP നേതാവിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി TMC നേതാക്കള്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള വാക്കുകളും പ്രസ്താവനകളും ബിജെപി നേതാക്കളിൽ നിന്ന് മാത്രമേ  വരൂ,  ഇത് പാർട്ടിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഇത്തരം ഭ്രാന്തൻ പ്രസ്താവനകളെ  അപലപിക്കുന്നു,  TMC നേതാവ്  Saugato Roy പറഞ്ഞു.


Also read: വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി


അതേസമയം, BJP ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്രയുടെ  വിവാദ പരാമര്‍ശത്തോട്​BJP  നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.


2019ൽ ബിജെപിയിൽ ചേർന്ന അനുപം  ഹസ്രയെ കഴിഞ്ഞ ദിവസം ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. മുതിര്‍ന്ന സംസ്ഥാന നേതാവ് രാഹുൽ സിൻഹയെ  തൽസ്ഥാനത്തുനിന്നും മാറ്റിയായിരുന്നു  നടപടി.