കേരളത്തില്‍ വീണ്ടും lock down? 4 ജില്ലകളില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷം

കേരളം വീണ്ടും മറ്റൊരു സമ്പൂര്‍ണ്ണ lock downലേയ്ക്ക് നീങ്ങുകയാണോ? 

Last Updated : Sep 28, 2020, 04:30 PM IST
  • സംസ്ഥാനത്ത് വൈറസ് വ്യാപനം അതീവരൂക്ഷമായ അവസ്ഥയില്‍ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു lock downലേയ്ക്കാണ്...
  • വരും ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ് എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു
  • 4 മുതല്‍ ആറായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് വ്യാപനം.
  • കഴിഞ്ഞ ദിവസം 7445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ വീണ്ടും  lock down? 4 ജില്ലകളില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷം

Thiruvananthapuram: കേരളം വീണ്ടും മറ്റൊരു സമ്പൂര്‍ണ്ണ lock downലേയ്ക്ക് നീങ്ങുകയാണോ? 

സംസ്ഥാനത്ത് വൈറസ് വ്യാപനം അതീവരൂക്ഷമായ അവസ്ഥയില്‍ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു lock downലേയ്ക്കാണ്...

സംസ്ഥാനത്ത്  കോവിഡ് വ്യാപനത്തിന്‍റെ  തോത് അതീവ ഗുരുതരമാണ്.  ഈ  മാസം  24 മുതല്‍ ആറായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് വ്യാപനം.  കൂടാതെ ദിനം പ്രതി കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം  7445 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 

കൂടാതെ, സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങള്‍   ഏറെ നിര്‍ണ്ണായകമാണ് എന്ന് ആരോഗ്യ മന്ത്രി (Health Minister) കെ കെ ശൈലജ  (K K Shailaja) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.  

ഒരു ഘട്ടത്തില്‍ കൊറോണ  (Corona Virus) പ്രതിരോധത്തില്‍ സംസ്ഥാനം ഏറെ മുന്നിലായിരുന്നു.  എന്നാല്‍,  ഉണ്ടാകാന്‍ പാടില്ലാത്ത വിധം ചില അനുസരണക്കേടുകള്‍ കോവിഡ്  (COVID-19) പ്രതിരോധത്തിലുണ്ടായി. ഇതോടെ  കോവിഡ്  കേസുകള്‍ വര്‍ദ്ധിച്ചു.  സംസ്ഥാനത്ത് മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും  ആരോഗ്യ മന്ത്രി  കെ കെ ശൈലജമുന്നറിയിപ്പ് നല്‍കിയിരുന്നു 

ലോകത്താകമാനം കോവിഡ്  രോഗ ബാധ പ്രതിസന്ധി സൃഷ്ടിച്ചു. ഒരിടത്തും രോഗത്തെ പുര്‍ണമായി പിടിച്ച്‌ നിര്‍ത്താനിട്ടില്ല. പ്രതിരോധ മരുന്ന് ലഭിക്കുന്നത് വരെ രോഗബാധ നിലയ്ക്കില്ല.   കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പലരാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍   (Lockdown) നടപ്പാക്കേണ്ട സാഹചര്യത്തിലാണിപ്പോള്‍. ആ സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികളില്ലാതെ വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.  

എന്നാല്‍, പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നത് സഹചര്യങ്ങള്‍ ഏറെ ഗുരുതരമാണ് എന്ന്  തന്നെയാണ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനതോത് ഉയരുകയാണ്. ഈ ജില്ലകളില്‍  lock down ഉള്‍പ്പെടെയുള്ള  നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഗണിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറെ  ദിവസങ്ങളായി  കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നത്.  സമ്പൂര്‍ണ്ണ  ലോക്ക് ഡൗണ്‍ ഒഴിവാക്കുമെങ്കിലും ഏതാണ്ട് അതിനു സമാനമായ  നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്‍റെ  ആലോചനയിലുള്ളത് എന്നാണ് സൂചനകള്‍. 

Also read: വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നലെ മുതല്‍ 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍ ശ്രീകുമാറും വ്യക്തമാക്കി. 

Also read: ആശങ്കയേറുന്നു: സംസ്ഥാനത്ത് 7445 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3391 പേർ രോഗമുക്തർ

ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി തുടരുകയാണെന്നും കോവിഡിന്‍റെ രണ്ടാം തരംഗമെന്നും ഇത്  നിസാരമായി കാണരുതെന്നും  സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

More Stories

Trending News