Kolkata: അഭൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒരുകാലത്ത് മമതയുടെ വലംകൈയായിരുന്ന  മുകുള്‍ റോയ് (Mukul Roy) TMCയില്‍ മടങ്ങിയെത്തി..


COMMERCIAL BREAK
SCROLL TO CONTINUE READING

മുകുള്‍ റോയ്‌  (Mukul Roy) മകന്‍ സുഭ്രാന്‍ശുവിനൊപ്പമാണ്  മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍  മടങ്ങിയെത്തിയത്‌.


കഴിഞ്ഞ കുറെ ദിവസങ്ങളായി മുകുള്‍ റോയിയുടെ TMCയിലേയ്ക്കുള്ള മടക്കം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍,  ഇന്ന് മുകുള്‍ റോയ്‌ മകനൊപ്പം TMC ഓഫീസില്‍ എത്തിയിരുന്നു.  മമതയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.


മുകുള്‍ റോയ്‌  TMC യില്‍  തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി (Mamata Banerjee)  പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നുമായിരുന്നു  "ഘര്‍ വാപസി"യ്ക്ക് ശേഷം മുകുള്‍ റോയ്‌  അഭിപ്രായപ്പെട്ടത്.


2017ലാണ്  മമതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ  മുകുള്‍ റോയ്‌  തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. ചുവടുമാറ്റം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.  എന്നാല്‍, പ്രതീക്ഷിച്ച പരിഗണന ഇദ്ദേഹത്തിന് BJPയില്‍ ലഭിച്ചിരുന്നില്ല എന്നത് വാസ്തവമാണ്.  


ശാരദാ ചിട്ടിഫണ്ട് കേസിലും നാരദ  സ്റ്റിംഗ്  ഓപറേഷന്‍ കേസിലും ആരോപിതനാണ് മുകുള്‍ റോയ്. അദ്ദേഹം BJP യില്‍ ചേര്‍ന്നത്‌  ഈ കേസുകളില്‍നിന്ന് രക്ഷ നേടാനാണെന്നായിരുന്നു  ആരോപണം. കേന്ദ്ര  സര്‍ക്കാര്‍  ഈ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയതോടെ മുകുള്‍ റോയ്ക്കെതിരെയും  വിമര്‍ശനമുയര്‍ന്നിരുന്നു.   


Also Read: Mukul Roy ബിജെപിയിൽ നിന്ന് തിരിച്ച് തൃണമൂൽ കോൺ​ഗ്രസിലേക്ക്


ബംഗാള്‍  നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റു നിര്‍ണയത്തിലും മുകുള്‍ റോയ്  നിര്‍ണ്ണായക  പങ്കു വഹിച്ചിരുന്നു. ഇത് സംസ്ഥാന BJP നേതൃത്വത്തെ ഏറെ നീരസപ്പെടുത്തിയിരുന്നു  എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 


എന്നാല്‍, അടുത്തിടെ BJPയില്‍ എത്തിച്ചേര്‍ന്ന സുവേന്ദു അധികാരിയുടെ പെട്ടെന്നുള്ള മുന്നേറ്റമാണ്  മുകുള്‍ റോയ് BJP വിടാനുള്ള മുഖ്യ കാരണമെന്നാണ് വിലയിരുത്തല്‍....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.