Kolkata: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്... ചീഫ് സെക്രട്ടറിയെ തരികെ വിളിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി...
കോവഡ്, യാസ് ചുഴലിക്കാറ്റ് തുടങ്ങിയവ സംസ്ഥാനത്തെ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല, ചീഫ് സെക്രട്ടറിയെ തിരികെവിളിച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്നും മമത ബാനര്‍ജി (Mamata Banerjee) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Prime Minister Narendra Modi) എഴുതിയ കത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ദോപാധ്യായയോട് തിങ്കളാഴ്ച രാവിലെ പത്തിന് ഡല്‍ഹിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്കയച്ച കത്തിലൂടെ വ്യക്തമാക്കി. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അവര്‍ സൂചിപ്പിച്ചു.
സംസ്ഥാനം പ്രതിസന്ധികളിലൂടെ നീങ്ങുന്ന ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ താങ്കള്‍ ഉണ്ടാക്കുകയില്ലെന്ന് ഉറപ്പുണ്ടെന്നും കത്തില്‍ മമത പറയുന്നു.
അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ ഡല്‍ഹിയില്‍ ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് സൂചന. ...
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള കലഹം വര്‍ദ്ധിയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ BJP പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
എന്നാല്‍, Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്ന സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍, PMO നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമത നേരിട്ട് രംഗത്തെത്തുകയായിരുന്നു. ബംഗാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ കാലുപിടിയ്ക്കാനും തയ്യാറാണെന്നയിരുന്നു മമതയുടെ പ്രഖ്യാപനം.
Also Read: 'അഹങ്കാരവും കാർക്കശ്യവും'; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ
യാസ് ചുഴലിക്കാറ്റ് (Yaas Cyclone) നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ നിന്ന് തനിക്ക് കടുത്ത അവഗണന നേരിട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നും മമത ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...