ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ ; ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും
Controversial Prophet Mohammad Remark ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ ഒരിക്കലും അംഗീകരിക്കനാകില്ലയെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഷൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
ന്യൂ ഡൽഹി : പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള ബിജെപി വക്താക്കളായ നുപൂർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങളായ ഖത്തറും ഒമാനും. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ ഒരിക്കലും അംഗീകരിക്കനാകില്ലയെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ഷൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
എന്നാൽ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനകൾ സർക്കാരിന്റെ നിലപാടിനെ ബാധിക്കില്ലയെന്നും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചുയെന്നും ഇന്ത്യൻ അംബാസിഡർ ഖത്തർ ഭരണകൂടത്തോട് അറിയിച്ചു. ഇന്ത്യൻ ഗവർണമെന്റ് എല്ലാ മത വിഭാഗങ്ങൾക്കും ബഹുമാനം നൽകുന്നതാണും ഇന്ത്യൻ സ്ഥാപനപതി വ്യക്തമാക്കി.
അതേസമയം പ്രവാചക നിന്ദ നടത്തിയ നേതാക്കളെ ബിജെപി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് നുപൂർ ശർമ പ്രവാചക നിന്ദപരമായ പ്രസ്താവനകൾ ഉന്നയിച്ചത്. ഇത് ഉത്തർ പ്രദേശിലെ കാൻപൂരിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.