ഡൽഹി: രാഹുൽ ​ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച് ബിജെപി പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധം. രാഹുൽ ​ഗാന്ധിയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് കോൺ​ഗ്രസും ഇന്ത്യ പാർട്ടികളും ആരോപിച്ചു. ചിത്രം പങ്കുവെച്ചതോടൊപ്പം തന്നെ പുതിയ യു​ഗത്തിലെ രാവണൻ, അയാൾ തിന്മയാണ് ധർമ്മത്തിനെതിരെയും രാവണനെതിരെയും പ്രവർത്തിക്കുന്ന ഈ രാവണന്റെ ലക്ഷ്യം ഭാരതത്തെ നശിപ്പിക്കുകയാണെന്നും എഴുതി ചേർത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്‍ട്രീയത്തെയും സംവാദങ്ങളേയും ഏത് തരത്തിലേക്കാണ് ബിജെപി കൊണ്ടു പോകുന്നതെന്നാണ് സംഭവത്തിനെതിരെ പ്രിയങ്കയുടെ പ്രതികരണം.  നൽകിയ വാ​ഗ്ദാനങ്ങൾ പോലെ തന്നെ എടുത്ത പ്രതിജ്ഞകളും മറന്നോ എന്നും പ്രകോപനപരമായ ട്വീറ്റുകളോട് പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയും യോജിക്കുന്നുണ്ടോ എന്നും  പ്രിയങ്ക ഗാന്ധി  ചോദിച്ചു. അതേസമയം രാഹുലിനെ ബിജെപി ഭയക്കാൻ ആരംഭിച്ചുവെന്ന് ശിവസേന പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയും നദ്ദയും മറുപടി പറയണമെന്നാവശ്യപ്പെട്ട് പിസിസികളുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസുകളിലേക്ക് പ്രതിഷേധം തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.