BJP MLA Bribery Case: അഴിമതി കേസില്‍ കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ
BJP MLA Bribery Case: അഴിമതി കേസിൽ കർണാടക BJP MLA മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. ഈ മാസം ആദ്യമാണ്, അതായത് മാര്‍ച്ച് 3നാണ് മദാൽ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ ലോകായുക്ത പോലീസിന്‍റെ പിടിയിലായത്.
Bengaluru: അഴിമതി കേസിൽ കർണാടക BJP MLA മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡില്‍ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിക്കാനായി എംഡി ആയിരുന്ന വിരൂപാക്ഷപ്പ. കൈക്കൂലി വാങ്ങി എന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മദാൽ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ ലോകായുക്ത പോലീസിന്‍റെ പിടിയിലായിരുന്നു. പിന്നാലെയാണ് കൈക്കൂലിക്കേസില്‍ വിരൂപാക്ഷയെ ഒന്നാം പ്രതിയാക്കിയത്.
ഈ മാസം ആദ്യം അതായത് മാര്‍ച്ച് 3നാണ് മദാൽ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ ലോകായുക്ത പോലീസിന്‍റെ പിടിയിലായത്. പിന്നീട് ഇയാളുടെ വീട്ടിലും ഓഫീസിലും ലോകായുക്ത പോലീസ് നടത്തിയ തിരച്ചിലില്‍ 8 കോടിയിലധികം രൂപ കണ്ടെത്തിയിരുന്നു.
കേസില്‍ കഴിഞ്ഞ മാര്‍ച്ച് 7ന് വിരൂപാക്ഷപ്പയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ലോകായുക്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ. ബെംഗളൂരു കോര്‍പറേഷനില്‍ ജലവിഭവ വകുപ്പില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് പ്രശാന്ത് കുമാര്‍.
ഇയാളുടെ വീട്ടില്‍ കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥർ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ 80 ലക്ഷം രൂപയാണ് പ്രശാന്ത് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്‍റ്സ് ലിമിറ്റഡിന് ( Karnataka Soaps and Detergents Limited - KSDL) അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിന് ടെൻഡർ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങല്‍ നടന്നിരിയ്ക്കുന്നത്. കെഎസ് ഡി എല്‍ ആണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്‍റെ നിർമാതാക്കൾ.
അതേസമയം, പ്രശാന്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണം കൃഷിയില്‍ നിന്നുള്ള വരുമാനം ആണ് എന്നാണ് വിരൂപാക്ഷപ്പയുടെ അവകാശവാദം. കൈക്കൂലി കേസ് ഏറെ ശക്തമായതോടെ മുഖ്യമന്ത്രി ബൊമ്മെയുടെ നിർദേശപ്രകാരം കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം എംഎൽഎ രാജിവച്ചു.
എന്നാൽ, രാഷ്ട്രീയ എതിരാളികളാണ് തന്നെ കൈക്കൂലി കേസിൽ കുടുക്കിയതെന്നായിരുന്നു വിരൂപാക്ഷപ്പയുടെ പ്രതികരണം.
അഴിമതി കേസില്‍ BJP MLA അറസ്റ്റിലാവുകയും മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലാവുകയും ചെയ്ത സംഭവം കർണാടകയില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിയ്ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ഈ സംഭവം BJPയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.... അവസരം പൂര്‍ണ്ണമായും വിനിയോഗിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...