BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്

BJP MLA Bribe Case:  ഉപാധികളോടെയാണ്  BJP MLAയ്ക്ക്  കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.   അതായത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 04:14 PM IST
  • ഉപാധികളോടെയാണ് BJP MLAയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. അതായത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.
BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്

BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്  

Bengaluru: ലോകായുക്ത രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ ഒന്നാം പ്രതിയായ BJP MLA മദല്‍ വിരൂപാക്ഷാപ്പയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കൈക്കൂലി കേസിൽ ബിജെപി എംഎൽഎ ഇപ്പോള്‍ ഒളിവിലാണ്. 

Also Read: Bribe Case Update: 40 ലക്ഷമല്ല, ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കോടികളുടെ നോട്ട് കൂമ്പാരം...!! 
  
ഉപാധികളോടെയാണ്  BJP MLAയ്ക്ക്  കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.   അതായത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. 

Also Read:  Delhi Liquor Scam Update: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍, സിസോദിയയെ ഇനി  ED ചോദ്യം ചെയ്യും

കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്‍റ്സ് ലിമിറ്റഡ് എം ഡി ആയിരുന്ന മദല്‍ വിരൂപാക്ഷാപ്പ സോപ്പ് നിർമിക്കാനുള്ള സാമഗ്രികൾ ലഭ്യമാകാൻ 40% കമ്മീഷൻ കരാറുകാരനോട് കൈപ്പറ്റി എന്നതാണ് കേസ്. വിരൂപാക്ഷാപ്പയ്ക്ക് വേണ്ടി കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 40 ലക്ഷം രൂപ കൈപ്പറ്റിയത്  മകൻ പ്രശാന്ത് മദാൽ വിരൂപാക്ഷാപ്പ ഐഎഎസ് ആയിരുന്നു. ലോകായുക്ത നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇയാള്‍ നേരത്തെ കുടുങ്ങിയിരുന്നു.   
 
ബെംഗളൂരു കെമിക്കൽ കോർപറേഷൻ എന്ന കമ്പനിയുടെ ഉടമകളിൽ ഒരാളായ ശ്രേയസ് കാശ്യപാണ് കേസിലെ പരാതിക്കാരൻ. ഇദ്ദേഹത്തിൽ നിന്ന് 81 ലക്ഷം രൂപയായിരുന്നു BJP എംഎൽഎയും മകനും കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡു കൈമാറിയ അവസരത്തിലാണ് ലോകായുക്തയിൽ പരാതി എത്തിയതും പരിശോധനയിൽ എംഎൽഎയുടെ മകൻ കുടുങ്ങിയതും. 

പിന്നീട് പ്രശാന്ത്  വിരൂപാക്ഷാപ്പയുടെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ 8.12 കോടി രൂപ ലോകായുക്ത കണ്ടെടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ബൊമ്മെയുടെ നിർദേശപ്രകാരം കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം എംഎൽഎ രാജിവച്ചു.

കര്‍ണാടക സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന അവസരത്തിലാണ് കൈക്കൂലി പണവുമായി BJP MLAയും മകനും കുടുങ്ങുന്നത്. കർണാടകയിലെ ബസവരാജ്‌ ബൊമ്മെ സർക്കാർ ' 40 ശതമാനം കമ്മീഷൻ സർക്കാർ ' ആണെന്നായിരുന്നു ആരോപണം. 

അതേസമയം,  മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകി ഒളിവിൽ പോയ എംഎൽഎയെ കാണ്മാനില്ലെന്ന് കോൺഗ്രസ് നോട്ടീസ് പുറത്തിറക്കി പൊതുസ്ഥലങ്ങളില്‍ പതിച്ചിരുന്നു. വിരൂപാക്ഷാപ്പയുടെ മണ്ഡലമായ ചന്നഗിരിയിൽ പൊതു ഇടങ്ങളിൽ നോട്ടീസുകള്‍ പതിച്ച കോൺഗ്രസ്, നോട്ടീസിൽ കാണുന്ന ആളെ കാണുകയാണെങ്കിൽ പോലീസില്‍ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

 സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് BJP MLA യ്ക്കെതിരെ ലോകായുക്ത രജിസ്റ്റർ ചെയ്ത കേസ്. തിരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ പ്രതിപക്ഷം ഇത്  മുഖ്യ വിഷയമായി ഉയർത്തിക്കാട്ടിയിരിയ്ക്കുകയാണ്. ബിജെപി സർക്കാരിന്‍റെ അഴിമതി ഭരണവും കമ്മീഷൻ വ്യവസ്ഥയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News