ഗോസംരക്ഷണത്തിനായി 24 മണിക്കൂര്‍ യാഗവുമായി കര്‍ണ്ണാടക ബിജെപി
ഗോസംരക്ഷണത്തിന്‍റെ ഭാഗമായി 24 മണിക്കൂര്‍ യാഗവുമായി കര്‍ണ്ണാടക ബിജെപിയുടെ ഗോസംരക്ഷണ സേന.
ബാംഗ്ലൂര്‍: ഗോസംരക്ഷണത്തിന്‍റെ ഭാഗമായി 24 മണിക്കൂര്‍ യാഗവുമായി കര്‍ണ്ണാടക ബിജെപിയുടെ ഗോസംരക്ഷണ സേന.
ഫെബ്രുവരി രണ്ടിന് ബംഗലൂരുവിലാണ് പശുക്കള്‍ക്കായി 'അഷ്ടയാമ യജ്ഞ' എന്ന പേരില്‍ യാഗം നടത്തുന്നത്.
ഗോസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, കന്നുകുട്ടി ഉല്‍പ്പാദനം വഴി ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുക മുതലായവയാണ് യാഗത്തിന്റെ പ്രധാന ഉദ്ദേശങ്ങള്‍.
കര്‍ണ്ണാടക ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ, ബംഗലൂരു സൗത്ത് എംപി ആനന്ദ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും