ജെ പി നദ്ദയുടെ പശ്ചിമ ബംഗാൾ പര്യടനം ഇന്നുമുതൽ
ഇന്ന് അദ്ദേഹം ബര്‍ദമാനില്‍ (Burdwan) നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
ന്യുഡൽഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും. ഇന്ന് അദ്ദേഹം ബര്‍ദമാനില്‍ (Burdwan) നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
Also Read: JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP
ഇതിന് മുൻപ് കഴിഞ്ഞ മാസം നദ്ദ (JP Nadda) പശ്ചിമ ബംഗാള്‍ സന്ദര്‍ശനം നടത്തിയതിനിടെയുണ്ടായ ആക്രമണത്തെ ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിൽ തര്‍ക്കമായി മാറിയിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഇന്നത്തെ ജെ പി നദ്ദയുടെ പര്യടനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് (Heavy Security) ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തെ പര്യടനം ബര്‍ദമാനിലെ രാധ-ഗോവിന്ദ് ക്ഷേത്രത്തില്‍ നടത്തുന്ന സന്ദര്‍ശനത്തോടെയാണ് ആരംഭിക്കുന്നത്. ശേഷം കര്‍ഷകരുമായിട്ടും നദ്ദ ഇന്ന് സംവദിക്കും. ബര്‍ധമാന്‍ ക്ലോക്ക് ടവറിന് മുന്നില്‍ നിന്നാണ് ജെപി നദ്ദയുടെ റോഡ് ഷോ (Road Show) ആരംഭിക്കുന്നത്. റോഡ്ഷോ ഒരു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.