ത്രിപുര തെരഞ്ഞെടുപ്പ്: ബി.ജെ.പി 44 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തു വിട്ടു. 44 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തു വിട്ടു. 44 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മണിക സര്‍ക്കാരാണ് കഴിഞ്ഞ 25 വര്‍ഷമായി ത്രിപുര ഭരിക്കുന്നത്. അറുപതംഗ നിയമസഭയില്‍ 51 സീറ്റുകളിലേക്കാണ് ബി.ജെ.പി മത്സരിക്കുക. മറ്റ് സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും.
നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാകും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുക. സ്ഥാനാര്‍ത്ഥികളുടെ പട്ടിക മുതിര്‍ന്ന നേതാവ് ജെ.പി നഡ്ഡ, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ചേര്‍ന്നാണ് അന്തിമരൂപം നല്‍കിയത്.
മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്‍റെ മണ്ഡലമായ ധന്‍പൂരില്‍ നിന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രതിമ ഭൗമിക് മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലാബ് കുമാര്‍ ദേബ് ബനമലിപൂരില്‍ നിന്ന് ജനവിധി തേടും.
ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുരയില്‍ വിജയം നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാതിരുന്ന ബി.ജെ.പി, പക്ഷേ ഇത്തവണ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസില്‍ നിന്നും തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നിരുന്നു.
ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 3ന് ഫലം പ്രഖ്യാപിക്കും.