BJP National Executive List | ബിജെപി ദേശീയ നിർവ്വാഹകസമിതി പുനസംഘടിപ്പിച്ചു
കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി മുരളീധരനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ദേശീയ നിർവാഹക സമിതിയിൽ ഇടംനേടി
ന്യൂഡൽഹി: ബിജെപി ദേശീയ നിർവ്വാഹകസമിതി (BJP National Executive) പുന:സംഘടിപ്പിച്ചു. ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണ് ഉള്ളത്. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി മുരളീധരനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ദേശീയ നിർവാഹക സമിതിയിൽ ഇടംനേടി.
പ്രത്യേക ക്ഷണിതാക്കളായി ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും ഉൾപ്പെടുത്തി. അൽഫോൺസ് കണ്ണന്താനവും ശോഭാ സുരേന്ദ്രനവും പുതിയ സമിതിയിൽ ഇല്ല. കെ.സുരേന്ദ്രൻ, എ.പി.അബ്ദുള്ളക്കുട്ടി, ടോം വടക്കൻ എന്നിവരും ദേശീയ നിർവ്വാഹക സമിതിയിലുണ്ട്.
ALSO READ: BJP Kerala | വയനാട് ബിജെപിയിൽ പൊട്ടിത്തെറി; പുതിയ ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധം
ബിജെപി ദേശീയ അധ്യക്ഷൻ (BJP President) ജെപി നഡ്ഡയാണ് നിർവ്വാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളീ മനോഹർ ജോഷി, രാജ്നാഥ് സിംഗ്, അമിത് ഷാ,നിതിൻ ഗഡ്കരി എന്നിവർ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയിൽ അംഗമാണ്.
ബിജെപി നേതാക്കളായ വരുൺ ഗാന്ധിയേയും മേനക ഗാന്ധിയേയും ബിജെപി നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ലഖിംപൂർ സംഭവത്തിൽ ബിജെപി എംപിയായ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വരുൺ ഗാന്ധിയേയും മേനക ഗാന്ധിയേയും ഒഴിവാക്കിയതിന് പിന്നിൽ ലഖിംപൂർ ഖേരി സംഭവവുമായി ബന്ധമില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ (BJP Leaders) വിശദീകരണം. അൻപത് പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബിജെപി ദേശീയ നിർവ്വാഹകസമിതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...