വയനാട്: വയനാട് ബിജെപിയിൽ ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം (Protest). ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളായ മുഴുവന്‍ പേരും ഇന്ന് രാജിവച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ.പി.മധുവിനെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ഇതാണ് ജില്ലയിൽ ബിജെപി (BJP) നേതാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായത്.
ALSO READ: Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കോടികളുടെ ഫണ്ട് തട്ടിയെടുത്തെന്നാരോപിച്ച് കെ.പി.മധുവിനെതിരെ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കും മറ്റും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കെ.പി. മധുവിനെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
കെ സുരേന്ദ്രൻ പക്ഷക്കാരനാണ് കെ.പി. മധു. ആരോപണങ്ങൾ നേരിടുന്ന ആളെ പുതിയ ജില്ലാ അധ്യക്ഷനായി (District President) തെരഞ്ഞെടുത്തതിലുള്ള പ്രതിഷേധമാണ് വയനാട് ജില്ലയിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...