Mumbai: BJPയ്ക്കെതിരെ രൂക്ഷ  വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റൗത്, BJP ഒഴികെയുള്ള  മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ താലിബാന്‍ സര്‍ക്കാരാണെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്ന് സഞ്ജയ് റൗത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട BJP അദ്ധ്യക്ഷന്‍  സുകാന്തോ മജുംദറിന്‍റെ പരാമര്‍ശമാണ് സഞ്ജയ്‌ റൗതിന്‍റെ (Sanjay Raut) പ്രതികരണത്തിന് അടിസ്ഥാനം.  ബംഗാളില്‍ താലിബാന്‍ സര്‍ക്കാരാണെന്നായിരുന്നു മജുംദര്‍ വിമര്‍ശിച്ചത്. 


"എന്താണ് താലിബാന്‍ രാജ്? ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല." സഞ്ജയ് റൗത് പറഞ്ഞു.  കനത്ത ഭൂരിപക്ഷത്തോടെ ജനങ്ങള്‍  അധികാരത്തിലേറ്റിയ സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടേതെന്നും അങ്ങനെയെങ്കില്‍  ബംഗാളിലെ ജനങ്ങള്‍ താലിബാനികള്‍ ആണെന്നാണോ ബിജെപി  പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.


ജമ്മു കശ്മീര്‍ നേതാവ്  മെഹ്ബൂബ  മുഫ്തിയും  കഴിഞ്ഞ ദിവസം  BJP-യ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.   "BJP-യ്ക്ക്  സർദാർ ഖാലിസ്ഥാനിയാണ്, മുസ്ലീങ്ങള്‍  പാക്കിസ്ഥാനികളാണ്, ബിജെപി മാത്രമാണ് ഹിന്ദുസ്ഥാനികള്‍", മെഹ്ബൂബ പറഞ്ഞു.  


Also Read: PM Modi US Visit: US സന്ദർശനം ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും, PM Modi
 
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ നേതാക്കൾക്ക് ജമ്മു കാശ്മീരിനെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. എന്നാല്‍,  എന്നാൽ ഇപ്പോഴത്തെ സർക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം സൃഷ്ടിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.