മുംബൈ: ഏറെ കോളിളക്കം സൃഷ്ടിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റൗത്...
പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോഴും സത്യത്തിന്‍റെ പക്ഷത്താണ് നില കൊണ്ടത്, മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടി എന്നും നിലകൊള്ളുന്നവരാണ് തങ്ങളെന്നും മുംബൈ പോലീസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചില രാഷ്ട്രീയക്കാര്‍ മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സഞ്ജയ് റൗത് പറഞ്ഞു.
സുശാന്തിന്‍റെ കേസ് കൈകാര്യംചെയ്ത രീതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സഞ്ജയ് റൗതിന്‍റെ മറുപടി.
അതേസമയം, സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല എന്നും നിയമപരമായ പോരാട്ടങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നും സഞ്ജയ് റൗത് പറഞ്ഞു. മുംബൈ പോലീസ് കേസിന്‍റെ എല്ലാവശവും പരിശോധിച്ചിട്ടുണ്ട്. നീതിയുടെ പക്ഷത്ത് നിന്ന് തന്നെയാണ് അവര്‍ അന്വേഷണം നടത്തിയത്. ആരും നിയമത്തിന് അതീതരല്ല. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ അതിനെ കുറിച്ച് രാഷ്ട്രീയപരമായ ഒരു പ്രസ്താവന പറയുന്നത് ശരിയല്ല, സഞ്ജയ് റൗത് കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read: Sushant Sigh suicide case: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
"ജൂഡീഷ്യറിയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ന് ഉണ്ടായത്. കേസ് കൈകാര്യം ചെയ്ത രീതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. സുശാന്തിന്‍റെ മരണത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകര്‍ക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു", എന്നും ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തിരുന്നു.
വിധിയെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തില്‍ വിധിപകര്‍പ്പ് ലഭിച്ച ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. കൂടാതെ, കേസില്‍ ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെക്കെതിരായ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.