Mehbooba Mufti: താലിബാനും അഫ്ഗാനും പറഞ്ഞ് BJP വോട്ടു പിടിക്കുന്നുവെന്ന് മെഹ്ബൂബ മുഫ്തി
വോട്ട് ബാങ്കല്ലാത്തതിനാല്‍ ചൈനയുടെ ലഡാക് അധിനിവേശം ബിജെപി ഉന്നയിക്കില്ലെന്നും മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിനെ നശിപ്പിക്കുകയാണ് ഭരണകൂടം ചെയ്തതെന്നും വിമർശനം.
Srinagar: താലിബാന്റെയും (Taliban) അഫ്ഗാനിസ്ഥാനിന്റെയും പേരിൽ ബിജെപി (BJP) വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനവുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി (Mehbooba Mufti). താലിബാനും അഫ്ഗാനിസ്ഥാനും (Afghanistan) പാകിസ്ഥാനും ഉയര്‍ത്തി വോട്ടു തേടുന്ന ബി.ജെ.പി ഭരണത്തിന് കീഴില്‍, കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. ജമ്മു കശ്മീരിനെ (Jammu and Kashmir) നശിപ്പിക്കുകയാണ് ഭരണകൂടം ചെയ്തതെന്നും മെഹ്ബൂബ മുഫ്തി വിമർശിച്ചു.
രാജ്യം ഏഴ് പതിറ്റാണ്ടു കാലം കൊണ്ട് നേടിയതെല്ലാം ബിജെപി സർക്കാർ വിറ്റഴിക്കുകയാണ്. രാജ്യത്തെ എല്ലാത്തിന്റെയും വില സര്‍ക്കാര്‍ കൂട്ടിയിരിക്കുകയാണ്. ഭാവിയില്‍ പ്രതിപക്ഷ നേതാക്കളെ വാങ്ങിക്കുന്നതിനും, അടക്കിനിര്‍ത്തുന്നതിനും വേണ്ട പണം സ്വരൂപിക്കുകയാണ് പാര്‍ട്ടിയെന്നും പി.ഡി.പി അധ്യക്ഷ പരിഹസിച്ചു.
Also Read: കാശ്മീരിൻരെ പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ? മെഹബൂബ മുഫ്തിയുടെ ഭീക്ഷണി
താലിബാനുമായി ചേര്‍ത്തു പറഞ്ഞും കശ്മീരികളുടെ സ്വയംഭരണ നയത്തെ സൂചിപ്പിച്ചും തങ്ങളെ രാജ്യവിരുദ്ധരാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് പകരം രാജ്യത്തെ കുറിച്ചും രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കർഷക പ്രക്ഷോഭവും ജനങ്ങളെ ഏറെ ബാധിച്ചിരിക്കുന്ന കാര്യങ്ങളാണ്. കേന്ദ്ര സർക്കാർ ചർച്ച ചെയ്യേണ്ടത് ഇവരെ പറ്റിയാണെന്നും അവർ പറഞ്ഞു.
Also Read: ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് മോചിതയാകും....
രാജ്യത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ ഹിന്ദുക്കൾ അല്ല ഇന്ത്യയും ജനാധിപത്യവുമാണ് ബിജെപി ഭരണത്തിന് കീഴിൽ അപകടത്തിലായിരിക്കുന്നതെന്ന് മെഹ്ബുബ മുഫ്തി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, താലിബാനും അഫ്ഗാനിസ്ഥാനും ഉയര്‍ത്തി വോട്ടു നേടാനാണ് ബിജെപി ശ്രമിക്കുന്നത്.
Also Read: കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള കേന്ദ്ര നീക്കത്തെ ഒന്നിച്ച് നേരിടണമെന്ന് മെഹ്ബൂബ മുഫ്തി
അത് നടന്നില്ലെങ്കിൽ അവർ ഉന്നയിക്കുക പാകിസ്ഥാനും ഡ്രോൺ ആക്രമണവും ആയിരിക്കും. ലഡാക്കിലെ ചൈനീസ് അധിനിവേശം വോട്ട് നേടി തരില്ല എന്നുള്ളതിനാൽ അതിനെ കുറിച്ച് അവർ സംസാരിക്കില്ലെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
Also Read: സഖ്യം പൊളിഞ്ഞു; മെഹബൂബ രാജിവച്ചു
കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന 370ആം അനുച്ഛേദം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതു മുതല്‍, ജമ്മു കശ്മീര്‍ ജനതക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. വിഭജന കാലത്ത് ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയാണ് രാജ്യത്തെ ഭരണകൂടമെങ്കില്‍, ജമ്മു കശ്മീര്‍ ഒരിക്കലും ഇന്ത്യയോട് ചേരുമായിരുന്നില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...