ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് മോചിതയാകും....

  ജമ്മു കശ്മീര്‍  മുന്‍ മുഖ്യമന്ത്രി   മെഹബൂബ മുഫ്തിയ്ക്ക്  ഇന്ന് വീട്ടു തടങ്കലില്‍നിന്നും' മോചനം.

Last Updated : Mar 25, 2020, 12:00 PM IST
ജമ്മു-കശ്മീര്‍  മുന്‍ മുഖ്യമന്ത്രി  മെഹബൂബ മുഫ്തി ഇന്ന് മോചിതയാകും....

ശ്രീനഗര്‍:  ജമ്മു കശ്മീര്‍  മുന്‍ മുഖ്യമന്ത്രി   മെഹബൂബ മുഫ്തിയ്ക്ക്  ഇന്ന് വീട്ടു തടങ്കലില്‍നിന്നും' മോചനം.

7 മാസം നീണ്ട വീട്ടു തടങ്കലിന് ശേഷമാണ്  മെഹബൂബ മുഫ്തി ഇന്ന്  ജയില്‍ മോചിതയാകുന്നത്. 

ജമ്മു-കശ്മീരിന് പ്രത്യേക  പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിമാരടക്കം  നിരവധി പ്രാദേശിക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു.  

മുന്‍ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി അനേകം നേതാക്കള്‍ വീട്ടു തടങ്കലിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5 നാണ്  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയെന്ന  നിര്‍ണ്ണായക തീരുമാനം  കേന്ദ്ര സര്‍ക്കാര്‍  കൈക്കൊണ്ടത്.

മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടു തടങ്കല്‍  ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

നേതാക്കളെ വീട്ടുക്തടങ്കലില്‍നിന്നും മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു-കശ്മീര്‍ ഭരണകൂടത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജമ്മു-കശ്മീര്‍ ഭരണകൂടം നേതാക്കളെ മോചിപ്പിക്കാനുള്ള  നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. 
 
അതേസമയം കഴിഞ്ഞ 13ന് ഫാറുഖ് അബ്ദുള്ള  വീട്ടു തടങ്കലില്‍നിന്നും മോചിതനായിരുന്നു.  

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി 400 ഓളം പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരില്‍ തടവിലായത്. വിഭജനത്തിനെതിരായ നീക്കം ചെറുക്കാനായിരുന്നു ഈ കേന്ദ്ര സര്‍ക്കാര്‍ നടപടി.

Trending News