New Delhi: രാജ്യമൊട്ടുക്ക് ഉയര്‍ന്ന കടുത്ത വിമര്‍ശനത്തിനൊടുവില്‍ അയോധ്യയിലെ രാമക്ഷേത്ര  ഉദ്ഘാടന ചടങ്ങിലേയ്ക്ക് മുതിര്‍ന്ന നേതാക്കളായ എൽ കെ അദ്വാനിക്കും കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷിക്കും ക്ഷണം. ജനുവരിയില്‍ നടക്കാനിരിയ്ക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ചൊവ്വാഴ്ച BJP, VHP നേതാക്കളാണ് ഇരുവര്‍ക്കും ക്ഷണക്കത്ത് നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ram Temple Inauguration: അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും രാം ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ‘ഉപദേശം’...!!   


അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി ചമ്പത് റായ് അടുത്തിടെ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം മുതിർന്ന നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിനിടയാക്കി. ശേഷമാണ്  BJP, VHP പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ ഇരു നേതാക്കളേയും സന്ദര്‍ശിച്ച് ക്ഷണക്കത്ത് കൈമാറിയത്. 


Also Read:  PM Modi Kerala Visit: പ്രധാനമന്ത്രി ജനുവരി 3ന് ​തൃശൂരിൽ!! ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും 
 
അദ്വാനിയും ജോഷിയും ചരിത്രപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചതായി വിഎച്ച്പി അദ്ധ്യക്ഷന്‍ അലോക് കുമാർ വെളിപ്പെടുത്തി. "രാമക്ഷേത്ര പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരായ അദ്വാനിജിയെയും മുരളി മനോഹർ ജോഷിജിയെയും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഇരുവരും അറിയിച്ചു," അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.


രാമക്ഷേത്ര പ്രസ്ഥാനത്തിലെ പ്രധാന വ്യക്തികളാണ്  96 വയസ്സുള്ള അദ്വാനിയും അടുത്ത മാസം 90 വയസ്സ് തികയുന്ന മുരളി മനോഹര്‍ ജോഷിയും. ക്ഷേത്ര നിര്‍മ്മാണത്തിന് ഇരുവരും നല്‍കിയ സംഭാവനകള്‍ അതിരറ്റതാണ്. ഇരുവരുടെയും പ്രയത്നമാണ്  2019 നവംബർ 9 ന് ഹിന്ദു പക്ഷത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത്. തർക്കഭൂമിയിൽ രാമജന്മഭൂമി ക്ഷേത്രം നിർമിക്കാനും മുസ്ലീം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിക്കാനും കോടതി വിധിച്ചു.


ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം പ്രകടമാകുന്ന ഉദ്ഘാടന ചടങ്ങ് ആവേശത്തോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. ജനുവരി 15-നകം  ഉദ്ഘാടന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുമെന്നും ജനുവരി 16 മുതൽ 'പ്രാൻ പ്രതിഷ്ഠ' പൂജ ജനുവരി 22 വരെ നീണ്ടുനിൽക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 


വര്‍ണ്ണാഭമായ ചടങ്ങാണ് അയോധ്യയില്‍ നടക്കുക. ആറ് ദർശനങ്ങളിലെ (പുരാതന വിദ്യാലയങ്ങൾ) ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും ചടങ്ങിൽ പങ്കെടുക്കും. നാലായിരത്തോളം സന്യാസിമാരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചമ്പത് റായ് പറഞ്ഞു. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളുടെ തലവൻമാരെയും മതപരവും ഭരണഘടനാപരവുമായ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റായ് കൂട്ടിച്ചേർത്തു.


ആത്മീയ നേതാവ് ദലൈലാമ, കേരളത്തിലെ മാതാ അമൃതാനന്ദമയി, യോഗാ ഗുരു ബാബാ രാംദേവ്, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര്‍ ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായി എന്നിവർ ചടങ്ങില്‍ പങ്കെടുക്കും. 


ഉദ്ഘാടന ചടങ്ങിന് ശേഷം ജനുവരി 24 മുതൽ 48 ദിവസത്തേക്ക് ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് മണ്ഡലപൂജ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കും.


അതിഥികൾക്ക് അയോധ്യയിൽ മൂന്നിലധികം സ്ഥലങ്ങളിൽ തങ്ങാൻ കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റായ് പറഞ്ഞു. കൂടാതെ, വിവിധ ആശ്രമങ്ങളും ക്ഷേത്രങ്ങളും കുടുംബങ്ങളും 600 മുറികൾ നൽകിയിട്ടുണ്ട്


അതേസമയം, ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഭക്തർക്കായി ഫൈബർ ടോയ്‌ലറ്റുകൾ സജ്ജീകരിക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേക സ്ഥലങ്ങളിൽ വസ്ത്രം മാറാനുള്ള മുറികൾ ക്രമീകരിക്കുമെന്നും മുനിസിപ്പൽ കമ്മീഷണർ വിശാൽ സിംഗ് പറഞ്ഞു. അയോധ്യയില്‍ രാമ ക്ഷേത്ര  ഉദ്ഘാടന ചടങ്ങ് രാജ്യം കണ്ട ഏറ്റവും മനോഹരമായ ചടങ്ങാക്കി മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ട്രസ്റ്റ് നടത്തി വരികയാണ്‌. 


അയോധ്യയിൽ വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയാണ്. 
വര്‍ദ്ധിച്ച ടൂറിസത്തിൽ നിന്നുള്ള സാമ്പത്തിക അവസരങ്ങളിൽ ക്ഷേത്ര നഗരത്തിലെ പ്രദേശവാസികൾ ആവേശഭരിതരാണ്. അയോധ്യ രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറാന്‍ ഇനി അധികം താമസമില്ല. ആഭ്യന്തരവും അന്തർദേശീയവുമായ ലക്ഷക്കണക്കിന്‌ ടൂറിസ്റ്റുകളെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.